Posts

Showing posts from January, 2022

കന്നഡ കവിതകൾ - Jayant Kaikini

  1997, Jayant Kaikini From: Neelimale Publisher: Patrike Prakashana, Bangalore, 1997     SCRIPT - Jayant Kaikini  When did the ant develop a taste for the news? Or did it always nurse it within? Crawling along the newspaper spread on the floor, it devours each letter of news, first the big headlines of national mourning later the medium-sized bride-burning bit and those who slit each other’s throats for a dime, and then the small fonts of suicide, missing persons etc . . . Thus polishing off each item, the ant has left. The paper’s blank now like the pale cheeks of a pregnant woman who died for want of blood Roll it up now and see the stars at the end of the tube or place it to your ear and hear somebody digging a trench somewhere faraway Place it between your lips and play the flute or if you so wish, abandon it in the bamboo forest nearby Now the only fear is, where is the ant and where is the trail of blood at its feet? © ...

പഞ്ചാബി കവിത

 GROWING UP ---Nirupama Dutta She is no longer a little girl My daughter is growing up She no longer likes to make sentences as her mother would She wants to do things as she would When her grammar teacher asks her to make a sentence with the word ‘need’ my darling writes - “No one needs anyone in this world” I look at the sentence and think my daughter has grown beyond her years © Translation: 2001, Nirupama Dutt വളർച്ച --നിരുപമ ദത്ത്  അവൾ ഇപ്പോളൊരു കൊച്ചുകുട്ടിയല്ല എന്റെ മകൾ വളരുകയാണ് അവൾക്കിപ്പോൾ അമ്മ പറയുമ്പോലുള്ള വാക്യങ്ങൾ പറയാൻ ഇഷ്ടമില്ല. അവൾക്ക് തോന്നുന്നതുപോലെ കാര്യങ്ങൾ ചെയ്യാനാണിഷ്ടം ആവശ്യം എന്ന വാക്ക് വാക്യത്തിൽ പ്രയോഗിക്കാൻ ഭാഷാധ്യാപിക പറഞ്ഞപ്പോൾ അവളെഴുതി ഈ ലോകത്ത് ആർക്കും ആരെയും ആവശ്യമില്ല ആ വാക്യം കണ്ട് ഞാൻ ഓർത്തു എന്റെ മകൾ അവളുടെ പ്രായത്തിലധികം വളർന്നിരിക്കുന്നു 

Scarecrow - Fady Joudah

Scarecrow BY FADY JOUDAH The rice field birds are too clever for scarecrows, They know what they love, milk in the grain. When it happens, there will be no time to look for anyone. Husband, children, nine brothers and sisters. You will drop your sugarcane-stick-beating of plastic bucket, Stop shouting at birds and run. They will load you in trucks and herd you for a hundred miles. Old men will teach you trade with soldiers at checkpoints. You will give them your spoon, blanket and beans, They’ll let you keep your life. And if you jump off the truck, The army jeep trailing it will run you over. Later, they will accuse you of giving up your land. Later, you will stand in distribution lines and won’t receive enough to eat. Your mother will weave you new underwear from flour sacks. And they’ll give you plastic tents, cooking pots, Vaccine cards, white pills, and wool blankets. And you will keep your cool. Standing with eyes shut tight like you’ve got soap in them. Arms str...

വരവര റാവുവിന്റെ കവിതകൾ

1. ഞാൻ രാഷ്ട്രീയത്തിൻ്റെ ഇരയാണ് - വരവര റാവു  ഞാൻ വളർച്ച കാണുന്നുണ്ട്- എൻ്റെ വീടിനു മുൻപിലെ പയറുവള്ളിക്കും അതിനു പിന്നിലെ ആൽമണ്ട് മരത്തിനുമൊക്കെ. പക്ഷെ ഞാൻ സങ്കടത്താൽ ചുങ്ങിയിരിക്കുന്നു. വള്ളി പടരാനിട്ട വലയുടെ പിന്നാലെ തല കുമ്പിട്ടാലേ എനിക്ക് അതിനു കീഴേ പോകാൻ പറ്റൂ.  ആൽമണ്ട് മരത്തിൻ്റെ ചില്ലകൾ കൈയെത്താ ദൂരത്താണിപ്പോൾ . അതിൻ്റെ പഴങ്ങൾ കല്ലെത്താ ദൂരത്തും ഞാനെൻ്റെ പാഠങ്ങൾ പഠിച്ചു കഴിഞ്ഞു.  വിപ്ലവമില്ലാതെ, ഒരു കുതിച്ചു ചാട്ടമില്ലാതെ വൈദ്യുതിയുമില്ല.  വെള്ളം കുതിച്ചൊഴുകുന്നത് എനിക്ക് കാണാം. വൈദ്യുതക്കമ്പിയുടെ ഷോക്കു കൊണ്ട് തല മിന്നുമ്പോൾ തോന്നും എണ്ണ വിളക്കാണ് ഭേദമെന്ന് . വെളുപ്പിലല്ലാതെ പൂക്കാനറിയാത്ത മുല്ലവള്ളിയോട് ഈയിടെയായി എനിക്ക് പാവം തോന്നുന്നു. അയൽപ്പക്കത്തെ തേനീച്ചക്കൂട്ടിലെ തേനീച്ച മുരൾച്ച നിർത്തിയിട്ടില്ല. ഇടുങ്ങിയ മതിലുകളെ വകവെക്കാതെ അത് റോസപ്പൂവിൻ്റെ തേൻ കുടിക്കുന്നു. തീ കത്തിക്കുന്ന വിറകു കൊള്ളിയായെങ്കിലെന്ന് ഞാനാശിക്കുകയാണ്.  എന്നിട്ടും വിറകൊള്ളുന്ന കാലുകളാൽ ഞാൻ എഴുന്നേറ്റു നിൽക്കുന്നു. ഞാനൊഴികെ എല്ലാവരും നന്നാവുന്നുണ്ടെന്നു തോന്നുന്നു. ഞാൻ തളർന്നിരിക്ക...
1. Roshni Swapnaയുടെ 'ചുവപ്പ് ' എന്ന കവിതാ സമാഹാരത്തിലെ ഒരു ചോദ്യം എന്നാ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ  A question Those who swallowed a storm  stamped each other down to the abyss. They ask each other from deep down - Aren't you there still ? 2.Roshni Swapna യുടെ കടലാസു മീനുകൾ PAPER FISH The fish that I cut out of paper came to life the next moment And now it wants to bathe in the sea ! Let it bathe in the sea.. I felt reluctant, or was it fear? Where is the sea then? It questioned, And my fellow fish? whose cooking pan did they end their lives? which poisoned whirlpool did you push them? After all, isn't it a fish, cut out of paper? wouldn't a paper fish melt in water? 'As the life gets bigger, the fish gets smaller' - It gave a stupid philosophical explanation. Do you talk about paper fish, the way you talk about ants and hills? 'No' Somebody pressed my heart to answer quickly. The paper fish used to fly around in the skies that used to be in the sea. ...

അസ്സമീസ് കവിത

 Assamese poem ‘Mormantik’ by Nirmal Prabha Bordoloi. English translation by Rituparna Borah Agonizing I saw him going away when the sun was about to set  Through the foot-lane 1  amidst the fields   A japi 2  on his head two heavy sheaf of paddy on his shoulders Making jirik jirik 3  sounds. They too left with him, the golden sunshine of August the hay covered neighbourhood, the thin lane midst bamboos and grass and the singing birds.   Were going and went away.   Who knows, if he will, in this lifetime, come back or not. വേദനിപ്പിക്കുന്നത്     Nirmal Prabha Bordoloi സൂര്യനസ്തമിക്കാറായപ്പോൾ പാടവരമ്പത്തുകൂടെ അവൻ പോകുന്നതു ഞാൻ കണ്ടു തലയിലൊരു കൂമ്പൻ തൊപ്പി തോളത്തു രണ്ടു കനത്ത കെട്ടു കറ്റ കിരുകിരു ശബ്ദമുണ്ടാക്കുന്നു  പാടുംകിളികളും മുളങ്കൂട്ടത്തിനും പുല്ലുകൾക്കുമിടയിലെ നേർത്ത വരമ്പും വൈക്കോൽ മൂടിയ പരിസരവും ഓഗസ്റ്റിലെ പൊൻവെയിലും എല്ലാം അവനൊപ്പം പോയി പോയിക്കൊണ്ടിരുന്നു, പോയിക്കഴിഞ്ഞിരിക്കുന്നു ആർക്കറിയാം ഈ ജന്മത്തിൽ അവൻ തിരിച്ചുവരുമോ...

സ്പാനിഷ് കവിത

JOY I I open the door, and the scent of water piercing the earth enters the room: slow vapor that thickens the air and leaves a seed of joy on the skin:         the hours pass, the rain doesn't let up, the seed has grown a stalk which tangles round my body; outside it rains, but a sun rises up before my eyes, which already forget the rain's defeated gray: tree that offers light, not shadow, beneath its branches I smile, without knowing why. II Blake wrote that death was simply going from one room to another: you leave, you go back in, the house is the same, this space open in the morning by the scent of cut grass, by this furtive freshness that the air brings to one's eyes, just like that boy on the train who held his breath as if saying, look, look, and then laughed, I can stop time. © Translation: 2017, Lawrence Schimel From: Nothing is Lost Publisher: Shearsman, Swindon, 2017, 9781848615304  Joy  by Jordi Doce  1 വാതിൽ തുറന്നപ്പോൾ വെള്ളം മണ്ണിൽ ആഴ്ന...

തെലുഗ് കവിത

Image
English translation by V N Rao Physical geography by Mahe Jabeen  തൊട്ടാൽ കരിഞ്ഞുപോകുമെന്ന് കേട്ടയുടൻ സൂര്യനെ പുണരണമെന്ന് തോന്നിയെനിക്ക്, ഒരിക്കലെങ്കിലും. ഞാനങ്ങനെയാണ്. അരുതെന്ന് പറയുന്നത് എപ്പോഴും ചെയ്യാനിഷ്ടമാണെനിക്ക്. അതിരുകൾ ഞാൻ മായ്ച്ചു കളയും ആകാശമാണെന്റെ അതിര്. നീലക്കടലിലെ തിരമറകൾ പൊക്കിനോക്കി വെള്ളത്തിന്റെ വിട്ട വാഴ്ച ഞാനറിഞ്ഞു. ഒഴുക്കിനെതിരെ നീന്തി തിരകളും കടലുമായുള്ള പോരിലും കൂട്ടുചേർന്നു. ഇനിയെനിക്ക് മിന്നൽമേഘങ്ങളുടെ സത്തെടുത്ത് എന്റെ നാട്ടുകാരുടെ തൊണ്ടക്കുഴികളിൽ വെച്ചുരസണം. വൈകാതൊരിക്കൽ കടൽ പൂകി അതിലെന്റെ കനവുകൾ വിതയ്ക്കും.

അൽബേനിയൻ കവിത

It is not time for....         by Luljeta Lleshanaku Translated from  Albanian  by  Shpresa Qatipi  and by  Henry Israeli It's not time for a change. As long as I can remember it's never been time for a change. Like cars that screech to a halt houses stand poised in their old breeding ground of rotten acacia leaves.From ribs that bulge like knots on a bundle of wet ropes a faint voice arises, crying, "choose!" Choose between memory and that peculiar stench. . . . Choose between clouds and earth. I tremble like a tree in a winter storm. I wait. I don't understand but I wait. I let life happen, leave the porch lamp lit through the night until the clattering of a milk van in the empty evening street until pillows are abandoned like salt pits after a season of low tides It is not time for....          by Luljeta Lleshanaku  മാറ്റത്തിനുള്ള സമയമല്ലിത്. എനിക്ക് ഓർമയുള്ളപ്പോഴൊന്...

ബംഗാളി കവിത

മല്ലിക സെൻഗുപ്തയുടെ കവിത Tell us marx. TELL US MARX         Translated by Sanjukta Dasgupta She spun rhymes, wove blankets The Dravidian woman who sowed wheat In the Aryan man’s fields, reared his kids If she isn’t a worker, then what is work?  Tell us Marx, who is a worker, who isn’t New industrial workers with monthly wages Are they the only ones who work? Slum life is the Industrial Age’s gift To the worker’s housewife She draws water, mops floors, cooks food After the daily grind, at night She beats her son and weeps She too is not a worker! Then tell us Marx, what is work?  Since housework is unpaid labour, will women simply Sit at home and cook for the revolutionary And comrade is he alone who upholds hammer and sickle? Such injustice does not become You  If ever there’s a revolution There’ll be heaven on earth Classless, stateless, in that enlightened world Will women then become the handmaidens of revolution? TELL US MARX       ...

സിന്ധി കവിത

പ്രിയ സുഹൃത്തായ തൂലിക വഴിയാണ് സിന്ധി ഭാഷയെക്കുറിച്ചും സംസ്കാരത്തേക്കുറിച്ചുമൊക്കെ ഞാൻ ആദ്യമായി കേൾക്കുന്നത്. സിന്ധി വിഭവങ്ങളും സംഗീതവും ആഘോഷങ്ങളുമൊക്കെ പരിചയപ്പെടുത്തിയ തൂലിക്കു വേണ്ടിയാണ് ഈ കവിത. പ്രസിദ്ധ പാകിസ്താനി സിന്ധി കവിയായ ആത്തിയ ദാവൂദിന്റെ Strange woman in the mirror. A strange woman in the mirror Translated by Asif Aslam The strange woman in the mirror, what is she thinking? I ask her: what is it? She avoids me. I paint my lips red, she begins to sob. When I look her in the eyes, she asks me questions which are even more strange. Home, husband, children….. I have all that makes up happiness But I don’t know what she wants. Strange woman in the mirror          ---- Attiya Dawood കണ്ണാടിയിൽ കാണുന്നത് പരിചയമില്ലാതെ ഒരു സ്ത്രീയെയാണ്. എന്താണവൾ ചിന്തിക്കുന്നത്? ഞാനവളോട് ചോദിച്ചു : എന്താണത്? അവളെന്നെ ശ്രദ്ധിച്ചില്ല. ഞാനെന്റെ ചുണ്ടുകളിൽ ചുവന്ന ചായം പുരട്ടി. അവൾ തേങ്ങാൻ തുടങ്ങി. അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൾ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി. അത് അതിലും വിചിത...

കസാക്കിസ്ഥാനി കവിത

The Sun is one who sees and knows everything…       Gulnar Salykbay Trandlated by Assiya Issemberdiyeva  The Sun is one who sees and knows everything.  Patience rests in the Earth’s guts.  Only a glimpse - and I grew terrified.   Why don’t they explode? How do they stand it?  Thousands of my thought-birds drift in the sky.  My voice may now never reach beyond white-capped mountains.  Looking out of the window today  I realised nothing will change. Big city. Old soul. Busy life.   Tree leaves don’t remember happiness.   Nostalgia is followed by her foal,  Chasing ever-racing time.  I can’t keep up with this galloping age,  tangled in the bindweed of loneliness.  But looking out of the window, I am fine -  And realise: this is happiness. സൂര്യൻ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നവനാണ്.         Gulnar Salykbay  സൂര്യൻ എല്ലാം കാണുകയും അറിയുകയും ചെയ്യുന്നു. ഭൂമിയു...

കൊറിയൻ കവിത

കൊറിയൻ ഡ്രാമകളിലൂടെയും ബി റ്റി എസ് പ്രേമികളായ സുഹൃത്തുക്കളിലൂടെയുമാണ് കൊറിയയെക്കുറിച്ചറിഞ്ഞത്. ദക്ഷിണ കൊറിയിൽ നിന്നുള്ള ഈ കവിത ചരിത്രപ്രധാന്യമുള്ളതാണ് . At Thirty, the Party Is Over  - Choi Young -Mi Translated by Kyoo Lee Fact is, the revolutionaries were cooler than the revolution, the booze was better than the bar, and that 'O My Comrade' anthem sucked — (though I did hum along to those corny love songs). But what the hell —   the party is over, the booze has run dry, wallets are emptied and, finally, even he's left — but, although the bill's been split, and they've all got their coats and even though the place is deserted — I know there's someone still lurking wiping tables clean for the boss remembering all the highs and shedding hot tears someone who knows every word of the unfinished songs someone — not him — who'll maybe set up the tables by morning who'll invite them all back who'll rig up the lighting and repaint the stage — sure. But what ...

ഹീബ്രൂ കവിത

 ബത്ഷേവ ഡോറിയുടെ ഹീബ്രു കവിത Taps at a Window on an Evening         Batsheva Dori - Carlier Translated from Hebrew by Micha Meyers Like rain, my father came back from the other side.  At the place left vacant for a guest I lay an empty plate, a fork, a knife. And I sense he won’t stay long.  The dead are not known for enjoying white rice and lentils.  As ever, he’d prefer to read Nagib Mahfouz’s Love in the Rain Which he bought years ago in the Old City in paperback.  Memories are assembled at the table like nourishing dishes:  The broad hands of my father grip my hand and my sister’s hand, Grip the string of beads, the pipe, the books,  With that same gentle restraint For shattered things വൈകുന്നേരത്ത് ജനാലയ്ക്കലെ മുട്ടുകൾ                         Batsheva Dori - Carlier മഴയെപ്പോലെ എൻ്റെ അച്ഛനും അങ്ങേ ലോകത്തു നിന്ന് തിരിച്ചു വന്നു. അതിഥിയ്ക്കായി ഒ...

ജാപ്പനീസ് കവിത

 ജാപ്പനീസ് എഴുത്തുകാരി സയാക ഒസാകിയുടെ Noisy Animal എന്ന കവിതയാണിന്ന് മൊഴി മാറ്റിയിരിക്കുന്നത്. നിർത്താതെ സംസാരിച്ചുകൊണ്ടു നടക്കുന്ന മൃഗമായാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. 2011 ൽ ജപ്പാനെ നടുക്കിയ ഭൂമി കുലുക്കത്തിൻ്റെയും സുനാമിയുടെയും തുടർന്നുണ്ടായ ആണവദുരന്തത്തിൻ്റെയുമെല്ലാം പശ്ചാത്തലത്തിലെഴുതിയ ഈ കവിത വാക്കുകളെ വിശ്വസിക്കരുതെന്ന് താക്കീതു ചെയ്യുന്നു. മനുഷ്യരനുഭവിക്കുന്ന ആദ്യ ദുരന്തം ഭാഷയാണെന്നാണ് ഒസാകി പറയുന്നത്. NOISY ANIMAL Do not believe in words Do not believe in “blue sky” Do not believe in “shining earth” Do not believe in “the light of hope” I am a noisy animal I am an animal that walks about speaking endlessly I am not unable to speak only about what I have seen You are not unable to speak only about what you have seen Words lie and words tend to dream Words tend towards cowardice Words are ideals only, grand but unable to do anything Words do not have any power Words cannot do a thing Therefore do not believe in words Noisy animals can see the separation of Pangaea two hu...

യുക്രെനിയൻ കവിത

 പെരിസ്ട്രോയ്ക കാലത്തെ പ്രമുഖ യുക്രെനിയൻ കവിയായ Natalka Bilotserkivets ൻ്റെ വരികളാണിവിടെ മൊഴിമാറ്റിയിരിക്കുന്നത്. യുക്രേനിയൻ ഭാഷയുടെയും ദേശത്തിൻ്റെയുമെല്ലാം അടിസ്ഥാനത്തിലുള്ള രാഷ്ട്രീയവും കവിതയുമെല്ലാം ഈ വരികളുടെ പശ്ചാത്തലവും പ്രസക്തിയും വളർത്തുന്നുണ്ട്.  We'll die, not in Paris                 Natalka Bilotserkivets     We’ll die, not in Paris –     This I know for sure –     But in a tear-and-sweat-soaked provincial bed.     And no one will hand you your cognac,     I know     We won’t be comforted by anyone’s kiss     The circles of darkness won’t disappear under Pont Mirabeau.     We cried too bitterly and abused nature       We loved excessively     Thus shaming our lovers           We wrote too many poems     While disregarding the poets.     Never.     They won’t ...

ബെലറഷ്യൻ കവിത

സ്ലാവിക് ഭാഷാ ഗോത്രത്തിൽപ്പെട്ട ബെലറഷ്യൻ കവിതയാണ് മൊഴി മാറ്റിയിരിക്കുന്നത്. സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്ന Belarus -ൽ നിന്നുള്ള കവിയാണ് Valzhyna Mort. ഇംഗ്ലീഷിലും ബെലറഷ്യനിലും അവർ കവിതകളെഴുതാറുണ്ട്. GRANDMOTHER              ----   Valzhyna Mort, my grandmother doesn’t know pain she believes that famine is nutrition poverty is wealth thirst is water her body like a grapevine winding around a walking stick her hair bees’ wings she swallows the sun-speckles of pills and calls the internet the telephone to america her heart has turned into a rose the only thing you can do is smell it pressing yourself to her chest there’s nothing else you can do with it only a rose her arms like stork’s legs red sticks and i am on my knees howling like a wolf at the white moon of your skull grandmother i’m telling you it’s not pain just the embrace of a very strong god one with an unshaven cheek that prickles when he kisses you. ©...

ദരി ഭാഷയിലെ കവിത

  അഫ്ഗാനിസ്ഥാനി എഴുത്തുകാരി ഷക്കീല  അസീസ്സാദയുടെ ദരി ഭാഷയിലെഴുതിയ കവിത ഹഫ്ത് സീൻ. അഫ്ഗാനിസ്ഥാനിൽ പുതുവർഷമായ നവ് റോസിനോടനുബന്ധിച്ച് "സീൻ '' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഏഴ് വസ്തുക്കൾ അലങ്കരിച്ചുവെക്കുന്ന പതിവുണ്ട്. ഹഫ്ത സീൻ എന്നാണ് പേരതിന്. വിരുന്നുകാരെ സത്കരിക്കുമ്പോൾ എത്രയും മനോഹരമായി ഹഫ്ത് സീൻ ഒരുക്കാനവർ ശ്രദ്ധിക്കാറുണ്ട്. വിശേഷാവസരങ്ങളിൽ, വിഷുക്കണി വെക്കുമ്പോഴും മറ്റും അഷ്ടമംഗല്യമൊരുക്കുന്ന രീതി ഇവിടെയും ഉണ്ടല്ലൊ. Haft Seen -Shakila Azizzada Translated by Zuzanna Olszewska If it weren't for the clouds, I could pick the stars one by one from this brief sky, hang them in your ever ruffled hair and hear you saying:   ‘I'm like a silk rug - the older it gets, the lovelier it grows, even if two or three naughty kids did pee on it.'   Have I arrived yet?   Then let me spread the Haft Seen tablecloth in the middle of Dam Platz.   Even if it rains, The Unknown Soldier and a flock of pigeons will be my guests.  ഹഫ്ത് സീൻ           ...

കാപ്സ് ഭാഷയിലെ കവിത

 ഒരുപാടു ഭാഷകളിലെ പരിചയമില്ലാത്ത എഴുത്തുകാരുടെ കവിതകൾ വായിച്ചു ഈ മൊഴി മാറ്റൽ പരിപാടി തുടങ്ങിയ ശേഷം . പേരു പോലും മുൻപ് കേട്ടിട്ടില്ലാതിരുന്ന ഒരു ഭാഷയിലെ കവിതയാണിന്ന് പരിചയപ്പെടുത്തുന്നത്. കാപ്സ് അഥവാ ആഫ്രികാപ്സ് എന്ന കേപ്പ് ടൗണിൽ പ്രചാരത്തിലുള്ള ഭാഷയിൽ Shirmoney Rhode എഴുതിയ Scratch cards എന്ന കവിത. കാപ്സ് ഭാഷയ്ക്ക് പ്രാധാന്യവും പദവിയും കൈവരുന്നതും നിഘണ്ടു രചിക്കപ്പെടുന്നതുമെല്ലാം ഈയടുത്തിടെയാണ്. scratch cards Poetry by Shirmoney Rhode Translated from Kaaps by Andre Trantraal Poet Shirmoney Rhode uses lotto cards as a powerful metaphor for parenthood in this poem. some children are like lotto scratch cards to their parents they buy tickets for next to nothing and they place all their hopes and dreams on that one ticket then they score its surface with a coin or a small stone or anything that will make the silver come off easily and if it doesn’t reveal the numbers or symbols that will translate into a posh house or car then that ticket is bad luck a waste of money and it ends up in ...

സെർബിയൻ കവിത

ആർട്ടേരിയയിൽ ഈ പരിഭാഷ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. https://www.athmaonline.in/soumya-serbian-poetry/ CARGO Marija Knežević Translated by Sibelan Forrester  They unloaded us onto this land And commanded: You’re free!   We paused at the word unload. Although sooner or later we would, As they say in the world of baggage, Have been rerouted farther.  For only a heretic preaches closeness. Just as a root serves For the practice of uprooting.   Since then everything’s wonderful on our plot! Everyone has a personal niche, an ID number  And what’s most important, the possibility Of opening and closing as they wish, Beginning with windows, screens, formerly Intimate locks now public, right up to the one That the rival tribe has named the soul CARGO         - Marija Knežević അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു: നിങ്ങൾ സ്വതന്ത്രരാണ്. ചരക്കുകളുടെ ലോകത്തു പറയും പോലെ ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകു...

നേപ്പാളി കവിതകൾ

1. THE HUNGER FOR JUSTICE AND THE WATER OF DESPERATION    Manju Kanchuli After preparing a feast satisfying the entire family, like a highly skilled housewife satisfying herself she licks the empty cauldron and pan or swallows the slightly burnt leavings. And then hungry and weepy-eyed this rainy night falls asleep. Not without fulfilling you in your bed room. She’s been spending her days licking the salty grit on the empty pan provided by legislation. No justice has come to ask—"Have you eaten?" It’s not just this century-long night she has slept without food. There were many nights like that. Today too there’s a feast at her house tell them: In her name don’t put out the rice the meal requires she doesn’t need feasts like these for amid great feasts, she already has the habit of fasting herself to sleep fire rages on the riverbank. With a flood of water she has blanketed that terrible inferno of hunger. She has doused the blaze sufficiently with the...

ആഫ്രിക്കാൻസ് കവിത

RoneIda Kamfer ൻ്റെ ആഫ്രിക്കാൻസ് കവിതയാണ്. AN ORDINARY BLUE MONDAY MORNING it was an ordinary blue Monday morning  somewhere a mother went to identify her child’s corpse I washed, brushed my teeth and finished my biology assignment  on the fridge there was a note from my mom  asking me not to make the breyani too spicy tonight my little sister was looking for her socks and by seven thirty I locked the front door and hid the key in the usual place at the café I bought two loose cigarettes and hid them in my sock at the corner of Wildflower and Rose Street  a girl made jokes with her future killers in my head Dylan Thomas screamed do not go gentle into that good night, rage, rage against the dying of the light in the sex education class my heavily pregnant best friend began to bleed  outside in the street some gunshots rang out by my first break there was a corpse in School Street a miscarriage in my classroom  an extension on the biology a...

കന്നഡ കവിത

  പ്രശസ്ത കന്നട എഴുത്തുകാരനും മുൻ സീഫെൽ പ്രൊഫസറുമായ കെ.വി. തിരുമലേഷിൻ്റെ കവിതയാണിന്ന്.  ARRIVING IN HYDERABAD   ‘Hyderabadige’ from  Avadha  (1986) Translated from Kannada by Jayasrinivasarao   And then we arrived in Hyderabad. It was already blazing hot in the afternoon. To spew out hot steam at night boulders burned red-hot through the day. Only under these boulders, a little bit of shade.   The crow on the clock-tower posed a riddle: a sea without water a boat without sails where will they end up those who sail from here?   The fellow on the bicycle banged his bell, ‘Don’t you have nights for your dreams,’ he snapped. We hadn’t slept the night before.   The wail that was heard from Salar Jung Museum, was it the wail of a yakshi, or of a ghost, or  was it the wail of a lonely frightened wooden statue, or  was it the rhythm inside the hearts of the listeners?   We don’t believe any of these. We will continue to do our work as ...

റഷ്യൻ കവിത

 ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ റഷ്യൻ കവിയായ Marina Tsvetaeva യുടെ കവിതയാണിന്ന് പങ്കുവെക്കുന്നത്.  To kiss a forehead is to erase worry .  Marina Tsvetaeva  Translated from Russian by Ilya Kaminsky To kiss a forehead is to erase worry. I kiss your forehead. To kiss the eyes is to lift sleeplessness. I kiss your eyes. To kiss the lips is to drink water. I kiss your lips. To kiss a forehead is to erase memory. I kiss your forehead നെറ്റിയിൽ ചുംബിക്കുകയെന്നാൽ        --Marina Tsvetaeva നെറ്റിയിൽ ചുംബിക്കുകയെന്നാൽ  സങ്കടങ്ങൾ മായ്ച്ചു കളയുകയെന്നാണ്. ഞാൻ നിൻ്റെ നെറ്റിയിൽ ചുംബിക്കുന്നു.  കണ്ണുകളിൽ ചുംബിക്കുന്നത് ഉറക്കമില്ലായ്മ മാറ്റാനാണ്. ഞാൻ നിൻ്റെ കണ്ണുകളിൽ ചുംബിക്കുന്നു.  ചുണ്ടുകളിൽ ചുംബിക്കുകയെന്നാൽ വെള്ളം കുടിക്കുകയെന്നാണ്. ഞാൻ നിൻ്റെ ചുണ്ടുകളിൽ ചുംബിക്കുന്നു.  നെറ്റിയിൽ ചുംബിക്കുകയെന്നാൽ ഓർമകൾ മായ്ച്ചു കളയുകയാണ്. ഞാൻ നിൻ്റെ നെറ്റിയിൽ ചുംബിക്കുന്നു

അറബ് കവിതകൾ

1. ഈജിപ്ഷ്യൻ എഴുത്തുകാരിയായ ബാസ്മ അബ്ദൾ അസീസിൻ്റെ ഒരു അറബി കവിതയാണിത്. A bit of a life  Basma Abdel Aziz Translated from Arabic by Alice Guthrie I probably did— observe one day the fall of the sun and caught the gold that was scattered in the palm of the sea and enclosed my ribs about the last escaping heat as I searched for a farewell sifting through piles of sand And I paced the city back and forth I hung around in the old cafes sipping at bottles of beer I met with friends and passers-by sat with literati and revolutionaries and among the crowded tables I spent long hours I went up and down streets and discussions but I remember that once I bought from the other end of the street a mizmar! And I stood under a balcony observing wet newspapers and the heavy clothes shifting my feet in a puddle making endless circles. ഒരു തുണ്ടു ജീവിതം        - Basma Abdel Aziz ------------------------------------- ഞാനൊരു പക്ഷെ ഒരു ദിവസം സൂര്യൻ താണു വീഴുന്നത് കണ്ടിരിക്കാം. കടലിൻ...

സെരയ്കി കവിത

 പാക്കിസ്താനിലെ ഔദ്യോഗിക ഭാഷ ഉർദു ആണെങ്കിലും പ്രാദേശികമായി പ്രധാന ഭാഷകളാണ് പഞ്ചാബി, പഷ്തോ, സിന്ധി , സെരയ്കി എന്നിവ. പഞ്ചാബി, സെരയ്കി എന്നിവ സംസാരിക്കുന്ന ഓരോ കഥാപാത്രങ്ങളെ തമാശയ്ക്കായി ഉൾപ്പെടുത്തുന്ന ഒരു പഴക്കം പാക്കിസ്താനിലെ പല ജനകീയ ടെലിവിഷൻ ഡ്രാമകളിലും കാണാം. എനിക്കവിടുന്നു തന്നെയാണ് ഉർദു കേട്ടു പരിചയമായതും. പാക്കിസ്താനി കവിത, സാഹിത്യം എന്നെല്ലാം പറയുമ്പോൾ ആദ്യം ഉർദുവിൽ രചിച്ച കൃതികളാണ് മുൻപിലെത്തുകയെങ്കിലും മേൽപ്പറഞ്ഞ ഭാഷകളിലും ധാരാളം രസകരമായ കഥകളും വർത്തമാനങ്ങളുമുണ്ട്. ഇന്ന് ഒരു സെരയ്കി കവിതയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.  കഫി എന്ന കാവ്യരൂപത്തിലാണ് ഇതു രചിച്ചിരിക്കുന്നത്. ഗസൽ ഒക്കെ പോലെ സൂഫി ആത്മീയതയുമായി ബന്ധമുള്ള കവിതകളാണവ.  റിഫത്ത് അബ്ബാസിൻ്റെ In the bowl of this world വായിച്ചു നോക്കാം. In the Bowl of this World           Rifat Abbas translated by Nukhbah Langah In the bowl of this world Look at the rose of our passion, my friend Even if we don't eat together Even if we don't sit together We can at least dream together, my friend Even...

കാശ്മീരി കവിത

കാശ്മീരി കവിതയുടെ പരിഭാഷയാണിന്ന്. നിഘത് സാഹിബയുടെ സമാധാന കവിത. A Peace Poem Translated from Kashmiri by Nighat Sahiba You kill people in front of me, I mourn And people kill you in front of me, I mourn; You kill people for them, they celebrate And people kill you for them, they celebrate; The “I’s “are only few: scattered, tired and shrinking, The “they’s”are many: united, energetic and expanding A peace poem                Nighat Sahiba നിങ്ങൾ എൻ്റെ മുൻപിൽ വെച്ച് ആളുകളെ കൊല്ലുമ്പോൾ ഞാൻ വിലപിക്കുന്നു ആളുകൾ നിന്നെ എൻ്റെ മുൻപിൽ വെച്ച് കൊല്ലുമ്പോൾ ഞാൻ വിലപിക്കുന്നു.  നീ 'അവർ'ക്കു വേണ്ടി ആളുകളെ കൊല്ലുന്നു, അവർ അതാഘോഷിക്കുന്നു ആളുകൾ അവർക്കുവേണ്ടി നിന്നെ കൊല്ലുന്നു. അവർ അതാഘോഷിക്കുന്നു.  വിലപിക്കുന്ന 'ഞങ്ങൾ' ചുരുക്കമാണ്:  ക്ഷീണിതരായി പലയിടത്തും ചിതറിക്കിടക്കുന്നു, എണ്ണത്തിൽ ചുരുങ്ങിവരുന്നു. ആഘോഷിക്കുന്ന 'അവർ ' അനവധിയാണ്: ഒരുമിച്ചാണ്, ഊർജിതരും. അവർ എണ്ണത്തിൽ കൂടി വരുന്നു

പഷ്തോ കവിത

 അഫ്ഗാനിസ്ഥാനി എഴുത്തുകാരിയായ പർവീൺ ഫയിസ് സദാ മലാലിൻ്റെ ഒരു പഷ്തോ കവിത. Like a Desert Flower Translated from Pashto by Dawood Azami Like a desert flower waiting for rain, like a river-bank thirsting for the touch of pitchers, like the dawn longing for light; and like a house, like a house in ruins for want of a woman - the exhausted ones of our times need a moment to breathe, need a moment to sleep, in the arms of peace, in the arms of peace. മരുഭൂമിയിലെ പൂവു പോലെ           - പർവീൺ ഫയിസ്  സദാ മലാൽ  മഴ കാത്തു നിൽക്കുന്ന മരുഭൂമിയിലെ പൂവു പോലെ, മൺകുടങ്ങളെ കാത്തു നിൽക്കുന്ന പുഴയോരം പോലെ വെട്ടം വീഴുന്നതിനായി നോക്കി നിൽക്കുന്ന പുലരി പോലെ, ഒരു വീടുപോലെ, -സ്ത്രീസ്പർശമില്ലാതെ നാശോന്മുഖമായ വീടുപോലെ തളർന്നവശരായ നമ്മുടെ സഹയാത്രികർക്ക് വീർപ്പെടുക്കാനൊരു നിമിഷം വേണം ഒന്നു കണ്ണടയ്ക്കാൻ ഒരു നിമിഷം സമാധാനത്തിൻ്റെ മടിത്തട്ടിൽ ഒന്നുറങ്ങാനൊരു നിമിഷം.
 ഇന്ന് എൻ്റെ മിസ്സിൻ്റെ ഒരു കവിതയാണ് മലയാളത്തിലേക്ക് കടത്തി കൊണ്ടുവന്നിരിക്കുന്നത്. Lives in a valley Lives in a valley            Zahira Rahman Between magrib and eshaa There's so little time And if you wait for the light To vanish from the leaves and boughs  After the sun sinks into the horizon You lose track of time Precious time.  There's dough to knead and hearth to light Water to carry,and feet to be pressed Time carries lives ahead Some burdened, some easy. Amid the smells of cooking in nutmeg and ghee Beautiful gnarled arthritic digits Hold a dear young body Brought home after Ishaa. People say it's already the year 2020 And doomsday will arrive soon When from the heavens will descend  The king of mankind. And I am kneading dough between Magrib and Isha താഴ്‌വരയിലെ ജീവിതങ്ങൾ --സാഹിറ റഹ്മാൻ  മഗ് രിബിനും ഇശാക്കും ഇടയിൽ ഇത്തിരി നേരമേയുള്ളു . സൂര്യൻ അസ്തമിച്ചശേഷവും ചില്ലകളിലും ഇലകളിലും വെളിച്ചം മായുന്നതു നോക്കിയിരുന്നാൽ  സ...

ഇന്തോനേഷ്യൻ കവിത

 ഇന്തോനേഷ്യൻ എഴുത്തുകാരിയായ Toeti Heraty യുടെ Post Scriptum എന്ന കവിതയാണിന്ന് മൊഴിമാറ്റിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ പ്രമുഖ കലാചരിത്രകാരിയും ചിന്തകയും മനുഷ്യാവകാശപ്രവർത്തകയുമെല്ലാമാണ് ഹെറാറ്റി. Post Scriptum -Toeti Heraty Translated from Indonesian by Ulrich Kratz I want to write an erotic poem in which raw words, unadorned, become beautiful where metaphors are unnecessary and breasts, for instance, do not become hills nor a woman’s body a sultry landscape nor intercourse ‘the most intimate embrace’.  It’s quite clear this poem is written in the space between exposure and concealment between hypocrisy and true feeling പിൻകുറിപ്പ്        Toeti Heraty  എനിക്കൊരു രതികവിതയെഴുതണം വാക്കുകൾ വെച്ചു കെട്ടലില്ലാതെ തന്നെ സുന്ദരമാകുന്ന കവിത. രൂപകങ്ങൾ ആവശ്യമില്ലാത്ത തരം... എങ്ങനെയെന്നോ-  മുലകൾ മലകളാവാത്ത, പെണ്ണുടൽ മദഭരിതമായ ഭൂമിയാവാത്ത സംയോഗമെന്നത് ഇഴുകിച്ചേർന്നുള്ള ആലിംഗനമാവാത്ത കവിത  മൂടിവെക്കലിനും തുറന്നു കാട്ടലിനും ഇടയ്ക്കുള്ള ഇടത്തിലാണ് ഇതെഴുതേണ്ടതെ...

കുർദ്ദിഷ് കവിത

 ഇന്നൊരു കുർദ്ദിഷ് കവിതയാണ് മൊഴിമാറ്റിയത്. കാജൽ അഹ്മദിൻ്റെ The letter. The Letter      Kajal Ahmed Translated from Kurdish by Choman Hardi On a simple sheet of paper, the moon sent these simple lines to the sun's house: ‘After all these years of waiting for you, I feel too shy to ask: Why don't you marry me?' And the sun, by way of one of the stars, replied: ‘After all these years of hiding from you, I don't want to tell you: I don't dare.' എഴുത്ത് ------ കാജൽ അഹ്മദ് ഒരു വെള്ളകടലാസിൽ  ചന്ദ്രൻ സൂര്യൻ്റെ വീട്ടിലേക്ക് ഈ വരികളെഴുതിയയച്ചു: "ഇക്കണ്ട കാലം മുഴുവൻ നിനക്കായി കാത്തിരുന്നിട്ട് ഇപ്പോഴിതു ചോദിക്കാൻ നാണമാവുന്നു - എന്തേ നീയെന്നെ കല്യാണം കഴിക്കാത്തത്?" സൂര്യൻ അതിനു മറുപടിയായി നക്ഷത്രങ്ങൾ വഴി ഇങ്ങനെ അറിയിച്ചു: "ഇക്കണ്ട കാലം മുഴുവൻ നിന്നിൽ നിന്നു മറഞ്ഞിരുന്നിട്ട് ഇനി നിന്നോട് പറയാൻ വയ്യ എനിക്ക് ധൈര്യമില്ലെന്ന് "

കൊറോണ കവിതകൾ

1. Debora Kuan's poem The night after you lose your job.  The Night After You Lose Your Job BY DEBORA KUAN You know sleep will dart beyond your grasp. Its edges crude and merciless. You will clutch at straws, wandering the cold, peopled rooms of the Internet, desperate for any fix. A vapor of faith. An amply paid gig, perhaps, for simply having an earnest heart or keeping alive the children you successfully bore. Where, you’d like to know, on your résumé do you get to insert their names, or the diaper rash you lovingly cured with coconut oil, or the white lies you mustered about the older man in the cream-colored truck that glorious spring day, who hung his head out the window and shouted, “Coronavirus!” while you were chalking unicorns and seahorses in the drive? Where do you get to say you clawed through their night terrors, held them through their sweaty grunting and writhing, half-certain a demon had possessed them, and still appeared lucid for a 9 a....

ഇറ്റാലിയൻ കവിത

 ഇന്നൊരു ഇറ്റാലിയൻ കവിതയാണ്. റിബ് ക സിബാതുവിൻ്റെ Grandmother moon . എറിത്രിയയിൽ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിപ്പാർത്ത ഇവർ അപരിചിതമായ ദേശത്തും നാടിൻ്റെ ഓർമ പകരാൻ നിലാവിനെ കൂട്ടുപിടിക്കുകയാണ് ഈ കവിതയിൽ . അമ്പിളിമാമനെ മാത്രം പരിചയമുള്ള മലയാളിക്ക്  എറിത്രിയയിൽനിന്നൊരു അമ്പിളി മുത്തശ്ശി.  Grandmother Moon Translated from Italian by André Naffis-Sahely Like once upon a time here comes grandmother moon through the window full of tales and memories. Be brave, little one, I'll keep you company wherever you are! Grandmother moon tells stories and sings poems that make us feel at home in a strange land! അമ്പിളി മുത്തശ്ശി       Ribka Sibhatu ************** ഒരിക്കലൊരിക്കലെന്ന പോലെ ഇതാ ജനലിലൂടെ വരുന്നുണ്ട് ഒത്തിരി കഥകളും ഓർമകളുമായൊരു അമ്പിളി മുത്തശ്ശി. "ധൈര്യമായിരിക്കൂ കുഞ്ഞേ നീയെവിടെയായാലും ഞാൻ നിനക്ക് കൂട്ടിരിക്കാം " അമ്പിളി മുത്തശ്ശി കഥകൾ പറയുന്നു, കവിതകൾ ചൊല്ലിത്തരുന്നു, അങ്ങനെ നമ്മളെ അറിയാത്ത നാട്ടിലും അണച്ചു പിടിക്കുന്നു.

ടർക്കിഷ് കവിത

Deserted Translated from Turkish by Canan Marasligil The day flows past the newspaper spreads I leave unread crammed with words, a surfeit of images Whenever I forget what I was about to say, even what I do speak is wiped from memory Isn’t it funny how some days are given titles all hanging there in eternity What did you expect Every language is really a goodbye Every language is a manifold despair Innocence is too big for your mouth China consumes small bodies every time you buy its goods Yes, you dreamed of a universe Life is Made in China I’m silent as a classroom mid-exam There was something I forgot or was too shy to share In my heart there is a dark and vaulted well How crowded I am on the outside how deserted within Deserted by Karin Karakasli തനിച്ച്                - കരിൻ കരാകസ് ലി  ദിവസം തെന്നി നീങ്ങുന്നുണ്ട് ഞാൻ വായിക്കാതെ വിടുന്ന പത്രത്താളുകളെ കടന്ന് വാക്കുകളും ചിത്രങ്ങളും കുത്തിനിറച്ചിട്ടുണ്ടതിൽ.  എന്താണ് പറയാനുദ്ദേശിച്ചതെന്ന...