സെരയ്കി കവിത
പാക്കിസ്താനിലെ ഔദ്യോഗിക ഭാഷ ഉർദു ആണെങ്കിലും പ്രാദേശികമായി പ്രധാന ഭാഷകളാണ് പഞ്ചാബി, പഷ്തോ, സിന്ധി , സെരയ്കി എന്നിവ. പഞ്ചാബി, സെരയ്കി എന്നിവ സംസാരിക്കുന്ന ഓരോ കഥാപാത്രങ്ങളെ തമാശയ്ക്കായി ഉൾപ്പെടുത്തുന്ന ഒരു പഴക്കം പാക്കിസ്താനിലെ പല ജനകീയ ടെലിവിഷൻ ഡ്രാമകളിലും കാണാം. എനിക്കവിടുന്നു തന്നെയാണ് ഉർദു കേട്ടു പരിചയമായതും. പാക്കിസ്താനി കവിത, സാഹിത്യം എന്നെല്ലാം പറയുമ്പോൾ ആദ്യം ഉർദുവിൽ രചിച്ച കൃതികളാണ് മുൻപിലെത്തുകയെങ്കിലും മേൽപ്പറഞ്ഞ ഭാഷകളിലും ധാരാളം രസകരമായ കഥകളും വർത്തമാനങ്ങളുമുണ്ട്. ഇന്ന് ഒരു സെരയ്കി കവിതയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. കഫി എന്ന കാവ്യരൂപത്തിലാണ് ഇതു രചിച്ചിരിക്കുന്നത്. ഗസൽ ഒക്കെ പോലെ സൂഫി ആത്മീയതയുമായി ബന്ധമുള്ള കവിതകളാണവ.
റിഫത്ത് അബ്ബാസിൻ്റെ In the bowl of this world വായിച്ചു നോക്കാം.
In the Bowl of this World
Rifat Abbas
translated by Nukhbah Langah
In the bowl of this world
Look at the rose of our passion, my friend
Even if we don't eat together
Even if we don't sit together
We can at least dream together, my friend
Even if we don't drink together
Even if we are strangers
Let us consider the colour of our wine, my friend
The sun is setting on the lanes
The river is almost at my door
Let us examine our restless hearts, my friend
ഈ ലോകത്തിൻ്റെ കുമ്പിൾക്കിണ്ണത്തിൽ
-- റിഫത്ത് അബ്ബാസ്
ഈ ലോകത്തിൻ്റെ കുമ്പിൾക്കിണ്ണത്തിൽ
നമ്മുടെ സ്നേഹപുഷ്പത്തെ ഒരു നോക്കു നോക്കൂ കൂട്ടുകാരാ...
നാമൊരുമിച്ച് ഉണ്ണുന്നില്ലെങ്കിലും
ഒരുമിച്ചിരിക്കുന്നില്ലെങ്കിലും
നമുക്കൊരുമിച്ച് സ്വപ്നം കാണുകയെങ്കിലുമാവാം കൂട്ടുകാരാ...
നാമൊരുമിച്ച് കുടിക്കുന്നില്ലെങ്കിലും
നമ്മൾ അപരിചിതരെങ്കിലും
നമ്മുടെ വീഞ്ഞിൻ്റെ നിറം ഒത്തു നോക്കാം കൂട്ടുകാരാ...
സൂര്യൻ ഇടവഴികളിൽ അസ്തമിച്ചു തുടങ്ങി,
പുഴ എൻ്റെ വാതിൽക്കലെത്താറായി,
നമ്മുടെ അസ്വസ്ഥ ഹൃദയങ്ങളെ
ഒന്നു നോക്കാം കൂട്ടുകാരാ
Comments
Post a Comment