കൊറോണ കവിതകൾ

1. Debora Kuan's poem The night after you lose your job. 

The Night After You Lose Your Job

BY DEBORA KUAN

You know sleep will dart beyond your grasp. Its edges

crude and merciless. You will clutch at straws,

wandering the cold, peopled rooms of

the Internet, desperate for any fix. A

vapor of faith. An amply paid gig, perhaps,

for simply having an earnest heart or

keeping alive the children you successfully

bore. Where, you’d like to know,

on your résumé do you get to insert

their names, or the diaper rash you lovingly cured

with coconut oil, or the white lies you mustered

about the older man in the cream-colored

truck that glorious spring day, who hung his head

out the window and shouted, “Coronavirus!”

while you were chalking unicorns

and seahorses in the drive? Where

do you get to say you clawed through

their night terrors, held them through their sweaty

grunting and writhing, half-certain a demon

had possessed them, and still appeared

lucid for a 9 a.m. meeting, washed, combed, and collared,

speaking the language of offices?

At last, what catches your eye is posted large-

font and purple: a local mother in search

of baby clothes for another mother

in need. Immediately your body is charged,

athletic with purpose, gathering diapers,

clothes, sleep sacks, packing them tightly in bags.

You tie the bags with a ribbon and set them

on the porch for tomorrow. Then you stand

at the door, chest still thumping wildly, as if

you have just won the lottery—

                           and so you did, didn’t you?

You arrived here, at this night, in one

piece, from a lifetime of luck

and error, with something necessary to give

ജോലി നഷ്ടപ്പെടുന്ന രാത്രി 

--------------------- Debora Kuan


ഉറക്കം നിങ്ങളുടെ പിടിയിൽ നിന്നു നിഷ്കരുണം കുതറിപ്പാഞ്ഞുപോകുമെന്നു നിങ്ങൾക്കറിയാം

എന്തെങ്കിലുമൊരു പോംവഴി തേടി 

കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ച് ഇൻ്റർനെറ്റിൻ്റെ തിരക്കേറിയ മുറികളിലൂടെ നിങ്ങളലയും 

തരക്കേടില്ലാത്ത ശമ്പളം കിട്ടുന്ന എന്തെങ്കിലും ഏർപ്പാട് - ഒന്നുമില്ലെങ്കിലും ആത്മാർത്ഥമായൊരു മനസുള്ളതിന്,

ജന്മം നൽകിയ കുഞ്ഞുങ്ങളെ പാലിക്കുന്നതിന്..

റെസ്യൂമെയിൽ എവിടെയാണവരുടെ പേരുകൾ ചേർക്കുക?

അരുമയായി വെളിച്ചെണ്ണ തടവിയുണക്കിയ അവരുടെ ചന്തിയിലെ ചുണങ്ങുകളോ..

കടൽക്കുതിരകളെയും യൂണികോണുകളെയും വരച്ചുകൊണ്ടിരുന്ന പ്രസരിപ്പുള്ള ഒരു പകൽയാത്രക്കിടെ ട്രക്കിൽ നിന്ന് തല പുറത്തേക്കിട്ട് 'കൊറോണ വൈറസ് ' എന്നു വിളിച്ചു പറഞ്ഞ വൃദ്ധനെക്കുറിച്ച് നിങ്ങളവരോട് പറഞ്ഞ പാതി സത്യങ്ങളോ..

പേക്കിനാവുകൾ കണ്ട് അവർ വിയർത്തു കുളിച്ച് ഞെളിപിരി കൊള്ളുമ്പോൾ എന്തോ പേടി തട്ടിയതാണെന്നുറപ്പിച്ച് അവരെ തലോടിയുറക്കിയതും പിന്നെ പതിവുപോലെ കുളിച്ചൊരുങ്ങി അലക്കിത്തേച്ചതുടുത്ത് കാലത്ത് ഒൻപതു മണിക്ക് ഉദ്യോഗസ്ഥയുടെ മട്ടിൽത്തന്നെ മീറ്റിങ്ങിനു ചെന്നത് ...

ഇതൊക്കെ എവിടെ പറയാനാവും? 


അവസാനം വലിയ പർപ്പിൾ അക്ഷരങ്ങളിൽ ആ അറിയിപ്പ് നിങ്ങളുടെ കണ്ണിൽപ്പെടും..

പരിസരത്തെങ്ങോ ഉള്ള ഒരമ്മക്ക് കുട്ടിയുടുപ്പുകൾ ആവശ്യമുണ്ടെന്ന്.

പെട്ടെന്നു തന്നെ നിങ്ങൾ ഒരു ലക്ഷ്യബോധം വന്നതു പോലെ എഴുന്നേറ്റ് ഡയപ്പറുകളും ഉറങ്ങാനുള്ള വിരിപ്പുകളും കുട്ടിയുടുപ്പുകളുമെല്ലാം അടുക്കിപ്പെറുക്കി സഞ്ചികളിൽ കുത്തിനിറക്കും.

എന്നിട്ട് അവ റിബ്ബൺ കൊണ്ടു കെട്ടി രാവിലെ കൊടുത്തയക്കാനായി പൂമുഖത്തു കൊണ്ടുചെന്നു വെക്കും.

ലോട്ടറിയടിച്ച പോലെ, മിടിക്കുന്ന ഹൃദയവുമായി നിങ്ങളങ്ങനെ വാതിൽക്കൽ നിൽക്കും. 

ശരിക്കും ലോട്ടറി തന്നെയല്ലേ ഇത്?

ഈ രാത്രി ഇവിടെ വലിയ കേടുപാടില്ലാതെ എത്തിപ്പെട്ടില്ലേ ,

അബദ്ധത്തിലായാലും ഭാഗ്യം കൊണ്ടായാലും ആവശ്യമുള്ളത് കൊടുക്കാൻ പാകത്തിന് .

2. Out walking

വീണ്ടുമൊരു കൊറോണക്കവിത. കൊറോണക്കാലം നമ്മെ പുതിയൊരു സാധാരണത്വം ശീലിപ്പിച്ചുവല്ലൊ. അതിൻ്റെ പല ഭാവങ്ങളും കവിതകളിൽ കാണുന്നുമുണ്ട്. ജെന്നിഫർ ഹോണിൻ്റെ ' Out walking' എന്ന കവിതയുടെ പരിഭാഷ വായിക്കൂ.

Out Walking

BY JENNIFER HORNE

We don’t know how to behave.

As in adolescence, we stand uneasily

At awkward distances from one another.


As in adolescence, we stand uneasily

In this new space, revising

All that we’ve been taught.


In this new space, revising

The meaning of breath, hand, touch, near,

Our bodies become foreign to us.


The meaning of breath, hand, touch, of near

Misses and close calls, becomes obsessive.

Even the air between us is charged now.


Misses and close calls become obsessive.

Better to stay in the one safe place,

Alone but uninfected. The new monasticism.


Better to stay in the one safe place

Than become a number. The days

Stop counting themselves, simply march on.


Become number. The days

Are the same and utterly different.

Only a fool would complain about being alive.


The same and utterly different,

We don’t know how to behave.

As in adolescence, we stand uneasily

At awkward distances from one another.

നടക്കാനിറങ്ങുമ്പോൾ

    - ജെന്നിഫർ ഹോൺ 

---------------------

എങ്ങനെ പെരുമാറണമെന്ന് നമുക്കറിയില്ല

കൗമാരത്തിലെന്നപോലെ അല്പമൊരു പരുങ്ങലോടെ നമ്മൾ

അങ്ങുമിങ്ങും വിട്ടു വിട്ടുനിൽക്കുന്നു 


പഠിച്ചതെല്ലാം ഓർത്തെടുത്തു കൊണ്ട്

കൗമാരത്തിലെന്നപോലെ അസ്വസ്ഥമായി ഈ പുതിയ ഇടത്തിൽ നാം നിൽക്കുന്നു.

ശ്വാസത്തിൻ്റെയും സ്പർശത്തിൻ്റെയും അടുപ്പത്തിൻ്റെയുമെല്ലാം പുതിയ അർത്ഥഭേദങ്ങൾ മനസിലുറപ്പിച്ചു കൊണ്ട്.

ഈ പുതിയ ഇടത്തിൽ നമ്മുടെ ശരീരം പോലും നമുക്കന്യമായിരിക്കുന്നു.

ശ്വാസത്തിൻ്റെയും കരസ്പർശത്തിൻ്റെയും അടുത്ത വീഴ്ചകളുടെയും കഷ്ടിച്ചു രക്ഷപ്പെടലിൻ്റെയുമെല്ലാം അർത്ഥം ആലോചിച്ചുറപ്പിക്കുന്നു. 

നമുക്കിടയിലെ വായു പോലും സംഘർഷഭരിതമാണ്. 


അടുത്ത വീഴ്ചകളും കഷ്ടിച്ചു രക്ഷപ്പെടലുമെല്ലാം ഓർത്തു തല പുണ്ണാക്കുന്നു.

സുരക്ഷിതമായി വീട്ടിനകത്ത് തനിച്ചിരിക്കുന്നത് രോഗബാധിതയാവുന്നതിലും നല്ലതാണെന്നോർത്ത് അഭിനവ സന്യാസം വരിക്കുന്നു നമ്മൾ 


സുരക്ഷിതമായി തനിച്ചൊരിടത്തിരിക്കുന്നത്  

ഒരു സംഖ്യയായി മാറുന്നതിലും നല്ലതാണ്.

ദിവസങ്ങളെണ്ണുന്നതു മാറി ഒരു പട പോലെ നീങ്ങുന്നു

സംഖ്യയായി മാറുക. ദിവസങ്ങൾ ഒരേ പോലെ, എന്നാൽ തീർത്തും വ്യത്യസ്തമായി നീങ്ങുന്നു.

ജീവനോടെയിരിക്കുന്നതിൽ പരാതി തോന്നുക ഒരു വിഡ്ഢിക്കു മാത്രമാണ്. 


ഒരേ പോലെയിരിക്കെത്തന്നെ തീർത്തും വ്യത്യസ്തമായി

എങ്ങനെ പെരുമാറണമെന്ന് നമുക്കറിയില്ല

കൗമാരത്തിലെന്നപോലെ അല്പമൊരു പരുങ്ങലോടെ നമ്മൾ

അങ്ങുമിങ്ങും വിട്ടു വിട്ടുനിൽക്കുന്നു

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത