കന്നഡ കവിതകൾ - Jayant Kaikini
1997, Jayant Kaikini
From: NeelimalePublisher: Patrike Prakashana, Bangalore, 1997
SCRIPT - Jayant Kaikini
When did the ant develop a taste for the news?
Or did it always nurse it within?
Crawling along the newspaper spread
on the floor, it devours each letter
of news, first the big headlines of national mourning
later the medium-sized bride-burning bit
and those who slit each other’s throats
for a dime, and then the small fonts
of suicide, missing persons etc . . .
Thus polishing off each item,
the ant has left.
The paper’s blank now
like the pale cheeks of a pregnant woman
who died for want of blood
Roll it up now and see
the stars at the end of the tube
or place it to your ear and hear
somebody digging a trench somewhere faraway
Place it between your lips
and play the flute
or if you so wish, abandon it
in the bamboo forest nearby
Now the only fear is,
where is the ant
and where is the trail of blood at its feet?
© Translation: 2003, Jayanth Kodkani
Script - Jayant Kaikini
എന്ന് മുതലാണീ ഉറുമ്പിനു വാർത്തകൾ നാവിനു രുചിയായി തോന്നിത്തുടങ്ങിയത്?
എന്നും ആ രുചിയുണ്ടായിരുന്നോ ഇനി?
നിലത്തു നിവർത്തിയിട്ട പത്രക്കടലാസ്സിലൂടെ അരിച്ചു നീങ്ങി അത് വാർത്തയിലെ ഓരോ അക്ഷരവും വിഴുങ്ങുന്നു,
ആദ്യം ദേശീയമായി ആചരിക്കുന്ന വലിയ തലക്കെട്ടിലുള്ള മരണവാർത്തകൾ
പിന്നെ ഇടത്തരം വലിപ്പത്തിലെ വധുവിനെ ചുട്ടെരിച്ച വാർത്തയും ചില്ലിക്കാശിനായി പരസ്പരം കഴുത്തറുത്തവരുടെ വാർത്തയും
പിന്നെ ചെറിയക്ഷരത്തിലുള്ള ആത്മഹത്യ, കാണ്മാനില്ല മുതലായ വാർത്തകൾ
ഓരോന്നും തുടച്ചെടുത്തിട്ടാണ് ഉറുമ്പ് നീങ്ങിയത്
രക്തക്കുറവ് കാരണം മരണപ്പെട്ട ഗർഭിണിയുടെ വിളറിയ കവിളുകൾ പോലെ വെളുത്തിരിക്കുന്നു ഇപ്പോൾ പത്രം.
അത് ചുരുട്ടി ഒരു ട്യൂബ് പോലാക്കി നോക്കിയാൽ മറുപുറത്തു നക്ഷത്രങ്ങളെ കാണാം.
അല്ലെങ്കിൽ ചെവിയിൽ വെച്ചുനോക്കിയാൽ ദൂരെയാരോ ഒരു ട്രഞ്ച് കുഴിക്കുന്നത് കേൾക്കാം
ചുണ്ടുകൾക്കിടയിൽ വെച്ച് കുഴൽ വിളിക്കാം
അതുമല്ല വേണ്ടെങ്കിൽ അടുത്തുള്ള മുളങ്കാട്ടിലേക്ക് എറിഞ്ഞുകളയാം
ഇപ്പോൾ ഒറ്റ പേടിയേയുള്ളു
ആ ഉറുമ്പെവിടെപ്പോയി?
അതിന്റെ കാൽക്കലെ ചോരച്ചാൽ എവിടെപ്പോയി?
Comments
Post a Comment