അസ്സമീസ് കവിത
Assamese poem ‘Mormantik’ by Nirmal Prabha Bordoloi. English translation by Rituparna Borah
Agonizing
I saw him going away
when the sun was about to set
Through the foot-lane1 amidst the fields
A japi2 on his head
two heavy sheaf of paddy on his shoulders
Making jirik jirik3 sounds.
They too left with him,
the golden sunshine of August
the hay covered neighbourhood, the thin lane
midst bamboos and grass
and the singing birds.
Were going
and
went away.
Who knows,
if he will,
in this lifetime,
come back or not.
വേദനിപ്പിക്കുന്നത്
Nirmal Prabha Bordoloi
സൂര്യനസ്തമിക്കാറായപ്പോൾ
പാടവരമ്പത്തുകൂടെ അവൻ പോകുന്നതു
ഞാൻ കണ്ടു
തലയിലൊരു കൂമ്പൻ തൊപ്പി
തോളത്തു രണ്ടു കനത്ത കെട്ടു കറ്റ
കിരുകിരു ശബ്ദമുണ്ടാക്കുന്നു
പാടുംകിളികളും മുളങ്കൂട്ടത്തിനും പുല്ലുകൾക്കുമിടയിലെ നേർത്ത വരമ്പും
വൈക്കോൽ മൂടിയ പരിസരവും
ഓഗസ്റ്റിലെ പൊൻവെയിലും
എല്ലാം അവനൊപ്പം പോയി
പോയിക്കൊണ്ടിരുന്നു,
പോയിക്കഴിഞ്ഞിരിക്കുന്നു
ആർക്കറിയാം
ഈ ജന്മത്തിൽ അവൻ തിരിച്ചുവരുമോ ഇല്ലയോ എന്ന്
Comments
Post a Comment