നേപ്പാളി കവിതകൾ
1.THE HUNGER FOR JUSTICE AND THE WATER OF DESPERATION
Manju Kanchuli
After preparing a feast
satisfying the entire family,
like a highly skilled housewife
satisfying herself
she licks the empty cauldron and pan
or swallows the slightly burnt leavings.
And then hungry and weepy-eyed
this rainy night falls asleep.
Not without fulfilling you in your bed room.
She’s been spending her days licking the salty grit
on the empty pan provided by legislation.
No justice has come to ask—"Have you eaten?"
It’s not just this century-long night
she has slept without food.
There were many nights like that.
Today too there’s a feast at her house
tell them: In her name
don’t put out the rice the meal requires
she doesn’t need feasts like these
for amid great feasts, she already has
the habit of fasting herself to sleep
fire rages on the riverbank.
With a flood of water
she has blanketed that terrible inferno of hunger.
She has doused the blaze sufficiently
with the unfathomable depths
of a single desperation.
© Translation: 1998, Wayne Amtzis and Manju Kanchuli
From: Manoa, 1998
നീതിക്കായുള്ള വിശപ്പും ദാഹിച്ച വെള്ളവും
---------------- Manju Kanchuli
കുടുംബത്തിനുമൊത്തം ഗംഭീര സദ്യ വെച്ചുവിളമ്പിയ ശേഷം വിശപ്പടക്കാനായി മിടുക്കിയായ വീട്ടുകാരിയെപ്പോലെ
അവൾ ചട്ടിയും കലവും നക്കിത്തുടയ്ക്കുകയും കരിഞ്ഞവക്കും മൂലയും നുള്ളിത്തിന്നുകയും ചെയ്തു.
പിന്നെ വിശന്നു കരഞ്ഞ കണ്ണുകളോടെ മഴ പെയ്ത രാത്രിയും ഉറങ്ങിപ്പോയി.
അതിനു മുൻപ് നിന്നെ കിടക്കറയിൽ സുഖിപ്പിക്കാനവൾ മറന്നില്ല
നിയമം വഴി കിട്ടിയ ചട്ടിയിലെ ബാക്കി നക്കിത്തുടച്ചു കൊണ്ടവൾ ദിവസം നീക്കി
നീ കഴിച്ചോ എന്നു ചോദിക്കാൻ ഒരു നീതിയും വന്നിട്ടില്ല.
ഈ നൂറ്റാണ്ടോളം നീണ്ട രാത്രി മാത്രമല്ല അവൾ വെറും വയറോടെ ഉറങ്ങിപ്പോയത്.
പല രാത്രികളിലും അവൾ ഉണ്ണാതെയുറങ്ങി
ഇന്നും അവളുടെ വീട്ടിലൊരു സദ്യയുണ്ട്.അവരോട് പറയൂ:
അവളുടെ പേരിലിങ്ങനെ നൂറു കൂട്ടമുള്ള സദ്യയ്ക്കായി അരിയിടരുത്.
അവൾക്ക് ഇങ്ങനെ സദ്യയൊന്നും ആവശ്യമില്ല; കാരണം ഗംഭീര സദ്യയുള്ളപ്പോഴും വിശന്നുറങ്ങുന്നതാണവളുടെ ശീലം.
പുഴക്കരെയിൽ തീയെരിയുന്നു
മലവെള്ളപ്പാച്ചിലാൽ അവൾ ജOരാഗ്നിയെ
പൊതിഞ്ഞണച്ചു
ഒരൊറ്റ ദാഹത്തിൻ്റെ നിലയില്ലാത്താഴ്ചയിൽ
അവളാ തീ കെടുത്തിക്കളഞ്ഞു
2. IF
By Manju Kancholi
----------
Had I not stumbled I would have fallen
If that small mistake had not been made
how mistaken my life would have been
To fathom my heart’s depths, how often
I would have been misled by the heartbeat of faraway
Had I not been swept aside by a rivulet
the rising tide would have drawn me under
If I hadn’t been grazed by the paws of a cat
I would have fallen into the mouth of a tiger
If I hadn’t stumbled in the base camp itself
I would have plummeted from 29,000 feet
If I hadn’t stumbled
a mishap would have marked me forever
എങ്കിൽ
-- Manju Kanchuli
കാലിടറിയില്ലായിരുന്നെങ്കിൽ ഞാൻ വീണു പോയേനെ.
ആ കൊച്ചബദ്ധം പറ്റിയിരുന്നില്ലെങ്കിൽ എന്തൊരബദ്ധമായിത്തീർന്നേനെ എൻ്റെ ജീവിതം.
എൻ്റെ ഹൃദയത്തിൻ്റെ ആഴമളക്കാൻ ദൂരെയൊരു നെഞ്ചിടിപ്പു കൊണ്ടു പലവട്ടം വഴി തെറ്റിപ്പോയേനെ.
നീർച്ചാലൻ്റെ വഴി മാറ്റിയിരുന്നില്ലെങ്കിൽ വേലിയേറ്റം എന്നെ മുക്കിക്കളഞ്ഞേനെ.
പൂച്ചയുടെ മാന്തലേറ്റിരുന്നില്ലെങ്കിൽ കടുവയുടെ വായിലകപ്പെട്ടേനെ ഞാൻ.
ബേസ് ക്യാമ്പിൽ നിന്നു തന്നെ കാലിടറിയിരുന്നില്ലെങ്കിൽ 29000 അടി ഉയരെ നിന്ന് കീഴ്പോട്ടു വീണേനെ.
കാലിടറിയിരുന്നില്ലെങ്കിൽ അപകടം എന്നെ എന്നേക്കുമായി ബാധിച്ചേനെ.
ചെറിയൊരബദ്ധം പറ്റിയിരുന്നില്ലെങ്കിൽ
എന്തൊരു വലിയ തെറ്റായിത്തീർന്നേനെ ജീവിതം.
If a small mistake had not been made
how wrong my life would have been
© Translation: 1998, Wayne Amtzis and Manju Kanchuli
From: The Minnesota Review, 1996
3.
Comments
Post a Comment