ഹീബ്രൂ കവിത

 ബത്ഷേവ ഡോറിയുടെ ഹീബ്രു കവിത

Taps at a Window on an Evening
        Batsheva Dori - Carlier
Translated from Hebrew by Micha Meyers

Like rain, my father came back from the other side. 

At the place left vacant for a guest

I lay an empty plate, a fork, a knife.

And I sense he won’t stay long. 

The dead are not known for enjoying white rice and lentils. 

As ever, he’d prefer to read Nagib Mahfouz’s Love in the Rain

Which he bought years ago in the Old City in paperback. 

Memories are assembled at the table like nourishing dishes: 

The broad hands of my father grip my hand and my sister’s hand,

Grip the string of beads, the pipe, the books, 

With that same gentle restraint

For shattered things

വൈകുന്നേരത്ത് ജനാലയ്ക്കലെ മുട്ടുകൾ

                        Batsheva Dori - Carlier

മഴയെപ്പോലെ എൻ്റെ അച്ഛനും അങ്ങേ ലോകത്തു നിന്ന് തിരിച്ചു വന്നു.

അതിഥിയ്ക്കായി ഒഴിച്ചിട്ടയിടത്ത് ഞാനൊരു പ്ലേറ്റും കത്തിയും മുള്ളും വെച്ചു.

അച്ഛൻ അധികനേരം നിൽക്കില്ലെന്ന് എനിക്ക് തോന്നി.

മരിച്ചവർ ചോറും പരിപ്പും കഴിച്ച് സന്തോഷിക്കുന്നതായി കേട്ടറിവില്ലല്ലൊ.

എന്നത്തേയും പോലെ അച്ഛൻ നാഗീബ് മെഹ്ഫൂസിൻ്റെ ലവ് ഇൻ ദ് റെയ്ൻ വായിക്കാനാണ് കൂടുതൽ താല്പര്യപ്പെടുക.

പണ്ടൊരിക്കൽ ഓൾഡ് സിറ്റിയിൽ നിന്ന് പേപ്പർ ബാക്കായി വാങ്ങിയതാണാ പുസ്തകം.

വയറു നിറയ്ക്കാനുള്ള വിഭവങ്ങൾ പോലെ ഓർമകൾ മേശപ്പുറത്തു വന്നു ചേർന്നു.

അച്ഛൻ്റെ വലിയ കൈകൾ എന്നെയും അനിയത്തിയെയും മുറുകെപ്പിടിക്കുന്നത്,

ജപമാലയുടെ മണികളും, പുകക്കുഴലും, പുസ്തകങ്ങളുമെല്ലാം ചിതറിപ്പോയവയെ അടക്കി ചേർത്തു പിടിക്കുന്ന അതേ അടക്കത്തോടെ പിടിക്കുന്നത്.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത