യുക്രെനിയൻ കവിത
പെരിസ്ട്രോയ്ക കാലത്തെ പ്രമുഖ യുക്രെനിയൻ കവിയായ Natalka Bilotserkivets ൻ്റെ വരികളാണിവിടെ മൊഴിമാറ്റിയിരിക്കുന്നത്. യുക്രേനിയൻ ഭാഷയുടെയും ദേശത്തിൻ്റെയുമെല്ലാം അടിസ്ഥാനത്തിലുള്ള രാഷ്ട്രീയവും കവിതയുമെല്ലാം ഈ വരികളുടെ പശ്ചാത്തലവും പ്രസക്തിയും വളർത്തുന്നുണ്ട്.
We'll die, not in Paris
Natalka Bilotserkivets
We’ll die, not in Paris –
This I know for sure –
But in a tear-and-sweat-soaked provincial bed.
And no one will hand you your cognac,
I know
We won’t be comforted by anyone’s kiss
The circles of darkness won’t disappear under Pont Mirabeau.
We cried too bitterly and abused nature
We loved excessively
Thus shaming our lovers
We wrote too many poems
While disregarding the poets.
Never.
They won’t let us die in Paris
They’ll encircle the water flowing under Pont Mirabeau with heavy barricades
We'll die, not in Paris
---Natalka Bilotserkivets
നമ്മൾ മരിക്കും, പക്ഷെ അത് പാരീസിലായിരിക്കില്ല, തീർച്ച.
കണ്ണീരും വിയർപ്പും കൊണ്ട് കുതിർന്നൊരു നാട്ടിൻപുറത്തെ കിടക്കയിലായിരിക്കുമെന്ന് ഉറപ്പുണ്ട് എനിക്ക്.
ആരും നിങ്ങൾക്ക് കൊണ്യാക്ക് ഒഴിച്ചു തരില്ലവിടെ
എനിക്കറിയാം
ആരും നമ്മെ ഉമ്മ വെച്ച് ആശ്വസിപ്പിക്കില്ല
പോണ്ട് മിറാബോയ്ക്കു കീഴിൽ ചൂഴ്ന്നു നിൽക്കുന്ന ഇരുട്ടും മായില്ല
നമ്മൾ വല്ലാതെ കരഞ്ഞു, പ്രകൃതിയെ പഴിച്ചു,
നമ്മുടെ പ്രണയികളെ ലജ്ജിപ്പിക്കുന്നത്രയും അധികരിച്ചു സ്നേഹിച്ചു,
കവികളെ വകവെക്കാതെ ഒരുപാടൊരുപാട് കവിതകളെഴുതി.
ഒരിക്കലും,
ഒരിക്കലുമവർ നമ്മെ പാരീസിൽ മരിക്കാൻ വിടില്ല
പോണ്ട് മിറാബോയ്ക്ക് കീഴെ ഒഴുകുന്ന വെള്ളം അവർ ബാരിക്കേഡുകളാൽ വലയം ചെയ്യും.
Comments
Post a Comment