ആഫ്രിക്കാൻസ് കവിത
RoneIda Kamfer ൻ്റെ ആഫ്രിക്കാൻസ് കവിതയാണ്.
AN ORDINARY BLUE MONDAY MORNING
it was an ordinary blue Monday morning
somewhere a mother went to identify her child’s corpse
I washed, brushed my teeth and finished my biology assignment
on the fridge there was a note from my mom
asking me not to make the breyani too spicy tonight
my little sister was looking for her socks and by seven thirty I locked the front door
and hid the key in the usual place
at the café I bought two loose cigarettes
and hid them in my sock
at the corner of Wildflower and Rose Street
a girl made jokes with her future killers
in my head Dylan Thomas screamed
do not go gentle into that good night, rage, rage against the dying of the light
in the sex education class my heavily pregnant best friend began to bleed
outside in the street some gunshots rang out
by my first break there was a corpse in School Street
a miscarriage in my classroom
an extension on the biology assignment
and a woman running down the street yelling
and asking the Lord
‘where was Joseph when Jesus got crucified?’
© Translation: 2021, Robert Dorsman
First published on Poetry International, 2021
പതിവുപോലൊരു തിങ്കളാഴ്ച രാവിലെ
---- Ronelda Kamfer
പതിവുപോലൊരു തിങ്കളാഴ്ച രാവിലെയായിരുന്നു അത്.
എങ്ങോ ഒരിടത്ത് ഒരമ്മ തൻ്റെ കുഞ്ഞിൻ്റെ മൃതദേഹം തിരിച്ചറിയാൻ ചെന്നു.
ഞാൻ പല്ലുതേച്ചു മുഖം കഴുകി ബയോളജി അസൈൻമെൻ്റ് മുഴുവനാക്കി.
ഫ്രിഡ്ജിനു പുറത്ത് അമ്മയുടെ കുറിപ്പ് കണ്ടു-
രാത്രി ബ്രിയാണിയിൽ അധികം മസാല ചേർക്കെണ്ടെന്ന്.
എൻ്റെ അനിയത്തി അവളുടെ സോക്സ് തിരയുകയായിരുന്നു.
പിന്നെ ഏഴരയായപ്പോഴേക്കും ഞാൻ വീടു പൂട്ടിയിറങ്ങി, താക്കോൽ പതിവു സ്ഥാനത്ത് ഒളിപ്പിച്ചു വെച്ചു,
കഫേയിൽ നിന്ന് രണ്ട് സിഗരറ്റ് വാങ്ങി സോക്സിലൊളിപ്പിച്ചു.
വൈൽഡ്ഫ്ലവർ & റോസ് സ്ട്രീറ്റിൻ്റെ വളവിൽ ഒരു പെൺകുട്ടി തൻ്റെ ഭാവി കൊലയാളികളോട് കുശലം പറഞ്ഞു.
എൻ്റെ തലയിൽ ഡിലൻ തോമസ് ചീറി:
"do not go gentle into that good night, rage, rage against the dying of the light"
ലൈംഗിക വിദ്യാഭ്യാസ ക്ലാസിൽ
പൂർണ ഗർഭിണിയായ എൻ്റെ കൂട്ടുകാരി ചോരയൊലിപ്പിച്ചു തുടങ്ങി.
പുറത്തു തെരുവിൽ വെടിയൊച്ചകൾ കേട്ടു.
ആദ്യത്തെ ബ്രേക്ക് ആയപ്പൊഴേക്കു തന്നെ
സ്കൂളിനു പുറത്തെ തെരുവിൽ ഒരു ശവം വീണു.
എൻ്റെ ക്ലാസിലൊരു ഗർഭമലസി.
ബയോളജി അസൈൻമെൻ്റിൻ്റെ സമയം നീട്ടി.
പുറത്തു തെരുവിലൂടെ ഒച്ചയിട്ടുകൊണ്ടോടവെ ഒരു സ്ത്രീ ദൈവത്തോട് ചോദിച്ചു:
"യേശുവിനെ കുരിശിലേറ്റുമ്പോൾ എവിടെയായിരുന്നു ജോസഫ്?
Comments
Post a Comment