പഷ്തോ കവിത

 അഫ്ഗാനിസ്ഥാനി എഴുത്തുകാരിയായ പർവീൺ ഫയിസ് സദാ മലാലിൻ്റെ ഒരു പഷ്തോ കവിത.

Like a Desert Flower

Translated from Pashto by Dawood Azami

Like a desert flower waiting for rain,

like a river-bank thirsting for the touch of pitchers,

like the dawn

longing for light;

and like a house,

like a house in ruins for want of a woman -

the exhausted ones of our times

need a moment to breathe,

need a moment to sleep,

in the arms of peace, in the arms of peace.

മരുഭൂമിയിലെ പൂവു പോലെ

          - പർവീൺ ഫയിസ്  സദാ മലാൽ 


മഴ കാത്തു നിൽക്കുന്ന മരുഭൂമിയിലെ പൂവു പോലെ,

മൺകുടങ്ങളെ കാത്തു നിൽക്കുന്ന പുഴയോരം പോലെ

വെട്ടം വീഴുന്നതിനായി നോക്കി നിൽക്കുന്ന പുലരി പോലെ,

ഒരു വീടുപോലെ,

-സ്ത്രീസ്പർശമില്ലാതെ നാശോന്മുഖമായ വീടുപോലെ

തളർന്നവശരായ നമ്മുടെ സഹയാത്രികർക്ക്

വീർപ്പെടുക്കാനൊരു നിമിഷം വേണം

ഒന്നു കണ്ണടയ്ക്കാൻ ഒരു നിമിഷം

സമാധാനത്തിൻ്റെ മടിത്തട്ടിൽ ഒന്നുറങ്ങാനൊരു നിമിഷം.

Comments

Popular posts from this blog

ജാപ്പനീസ് കവിത