കന്നഡ കവിത

 

പ്രശസ്ത കന്നട എഴുത്തുകാരനും മുൻ സീഫെൽ പ്രൊഫസറുമായ കെ.വി. തിരുമലേഷിൻ്റെ കവിതയാണിന്ന്. 

ARRIVING IN HYDERABAD
 ‘Hyderabadige’ from Avadha (1986)

Translated from Kannada by Jayasrinivasarao
 
And then we arrived in Hyderabad.
It was already blazing hot in the afternoon.
To spew out hot steam at night
boulders burned red-hot through the day.
Only under these boulders, a little bit of shade.
 
The crow on the clock-tower
posed a riddle:
a sea without water
a boat without sails
where will they end up
those who sail from here?
 
The fellow on the bicycle
banged his bell,
‘Don’t you have nights for your dreams,’ he snapped.
We hadn’t slept the night before.
 
The wail that was heard from Salar Jung Museum,
was it the wail of a yakshi, or of a ghost, or 
was it the wail of a lonely frightened wooden statue, or 
was it the rhythm inside the hearts of the listeners?
 
We don’t believe any of these.
We will continue to do our work
as if nothing had happened.
The crow on the clock-tower?
Nobody has ever seen it since then.

ഹൈദരാബാദിലെത്തിയപ്പോൾ

---കെ.വി. തിരുമലേഷ് 


അങ്ങനെ ഞങ്ങൾ പിന്നെ ഹൈദരാബാദിലെത്തി.

അപ്പോഴേക്കും ഉച്ചവെയിൽ കത്തി നിൽക്കുകയായിരുന്നു.

രാത്രിയിൽ ആവി തുപ്പാൻ പാകത്തിന് ഉരുളൻ പാറക്കല്ലുകൾ ചുട്ടു പഴുത്തിരുന്നു.

ഇത്തിരി തണലുള്ളത് ആ പാറക്കല്ലുകൾക്കു കീഴെ മാത്രം 


ക്ലോക്ക് ടവറിനു മുകളിലെ കാക്ക ഒരു കടങ്കഥ ചൊല്ലി:

"വെള്ളമില്ലാത്ത കടൽ;

പായില്ലാത്ത വഞ്ചി

ഇവിടെ നിന്നു തുഴയുന്നവർ എവിടെച്ചെന്നടിയും?"

സൈക്കിൾ യാത്രക്കാരൻ ബെല്ലടിച്ചു ദേഷ്യപ്പെട്ടു:

"നിങ്ങൾക്കെന്താ സ്വപ്നം കാണാൻ രാത്രിപോരേ?''

കഴിഞ്ഞ രാത്രി ഞങ്ങൾ ഉറങ്ങിയിരുന്നില്ല.


സലാർജങ് മ്യൂസിയത്തിൽ നിന്ന് കേട്ട വിലാപം;

അത് യക്ഷിയുടെ കരച്ചിലാണോ, പ്രേതത്തിൻ്റെ കരച്ചിലാണോ, അതോ തനിച്ചായപ്പോൾ പേടിച്ചുപോയൊരു ദാരുശില്പത്തിൻ്റെയോ,

അതുമല്ലെങ്കിൽ കേൾവിക്കാരുടെ ഹൃദയതാളമാണോ? 


ഇതിലൊന്നും ഞങ്ങൾക്ക് വിശ്വാസമില്ല.

ഒന്നും സംഭവിച്ചിട്ടില്ലാത്തപോലെ ഞങ്ങൾ ഞങ്ങളുടെ ജോലി തുടരും.

ക്ലോക്ക് ടവറിനു മുകളിലെ കാക്കയോ?

അതിനെ പിന്നീടാരും കണ്ടിട്ടില്ല.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത