സെർബിയൻ കവിത
ആർട്ടേരിയയിൽ ഈ പരിഭാഷ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. https://www.athmaonline.in/soumya-serbian-poetry/
CARGO
Marija Knežević
Translated by Sibelan Forrester
They unloaded us onto this land
And commanded: You’re free!
We paused at the word unload.
Although sooner or later we would,
As they say in the world of baggage,
Have been rerouted farther.
For only a heretic preaches closeness.
Just as a root serves
For the practice of uprooting.
Since then everything’s wonderful on our plot!
Everyone has a personal niche, an ID number
And what’s most important, the possibility
Of opening and closing as they wish,
Beginning with windows, screens, formerly
Intimate locks now public, right up to the one
That the rival tribe has named the soul
CARGO
- Marija Knežević
അവർ ഞങ്ങളെ ഈ നാട്ടിലേക്ക് ചരക്കിറക്കിയ ശേഷം കൽപിച്ചു: നിങ്ങൾ സ്വതന്ത്രരാണ്.
ചരക്കുകളുടെ ലോകത്തു പറയും പോലെ
ഉടനെയല്ലെങ്കിൽ പിന്നീട് ഞങ്ങളെ വീണ്ടും കടത്തിക്കൊണ്ടു പോകും എന്നു വരുകിലും
ചരക്കിറക്കുക എന്ന വാക്കിൽത്തട്ടി ഞങ്ങളൊരു നിമിഷം നിന്നു.
കാരണം അവിശ്വാസി മാത്രമേ അടുപ്പത്തെക്കുറിച്ച് ഉപദേശിക്കൂ.
പിഴുതെടുക്കാനായി വേരു കൂട്ടുനിൽക്കുന്നതു പോലെ .
അന്നു മുതൽ ഞങ്ങളുടെ കഥ ഗംഭീരമാണ്!
എല്ലാർക്കും സ്വന്തമായൊരിടമുണ്ട്, തിരിച്ചറിയാനൊരു നമ്പറും.
ഏറ്റവും പ്രധാനപ്പെട്ടതെന്താണെന്നോ,
ജനലുകളും തിരശീലകളും മുതൽക്ക് മുൻപ് സ്വകാര്യമായിരുന്നതും ഇപ്പൊൾ പൊതുവായതുമായ താഴുകൾ, എന്തിന്, എതിർ ഗോത്രങ്ങൾ ആത്മാവെന്നു പേരിട്ടതു പോലും
അവർക്കിഷ്ടത്തിന് അടയ്ക്കാനും തുറക്കാനും പറ്റുമെന്നത്
Comments
Post a Comment