തെലുഗ് കവിത






English translation by V N Rao

Physical geography

by Mahe Jabeen 


തൊട്ടാൽ കരിഞ്ഞുപോകുമെന്ന് കേട്ടയുടൻ സൂര്യനെ പുണരണമെന്ന് തോന്നിയെനിക്ക്,

ഒരിക്കലെങ്കിലും.

ഞാനങ്ങനെയാണ്.

അരുതെന്ന് പറയുന്നത് എപ്പോഴും ചെയ്യാനിഷ്ടമാണെനിക്ക്.

അതിരുകൾ ഞാൻ മായ്ച്ചു കളയും

ആകാശമാണെന്റെ അതിര്.

നീലക്കടലിലെ തിരമറകൾ പൊക്കിനോക്കി വെള്ളത്തിന്റെ വിട്ട വാഴ്ച ഞാനറിഞ്ഞു.

ഒഴുക്കിനെതിരെ നീന്തി തിരകളും കടലുമായുള്ള പോരിലും കൂട്ടുചേർന്നു.

ഇനിയെനിക്ക് മിന്നൽമേഘങ്ങളുടെ സത്തെടുത്ത്

എന്റെ നാട്ടുകാരുടെ തൊണ്ടക്കുഴികളിൽ വെച്ചുരസണം.

വൈകാതൊരിക്കൽ കടൽ പൂകി

അതിലെന്റെ കനവുകൾ വിതയ്ക്കും.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത