ബംഗാളി കവിത

മല്ലിക സെൻഗുപ്തയുടെ കവിത Tell us marx.

TELL US MARX

        Translated by Sanjukta Dasgupta

She spun rhymes, wove blankets

The Dravidian woman who sowed wheat

In the Aryan man’s fields, reared his kids

If she isn’t a worker, then what is work? 


Tell us Marx, who is a worker, who isn’t

New industrial workers with monthly wages

Are they the only ones who work?

Slum life is the Industrial Age’s gift

To the worker’s housewife

She draws water, mops floors, cooks food

After the daily grind, at night

She beats her son and weeps

She too is not a worker!

Then tell us Marx, what is work? 


Since housework is unpaid labour, will women simply

Sit at home and cook for the revolutionary

And comrade is he alone who upholds hammer and sickle?

Such injustice does not become You 


If ever there’s a revolution

There’ll be heaven on earth

Classless, stateless, in that enlightened world

Will women then become the handmaidens of revolution?


TELL US MARX

          മല്ലിക സെൻഗുപ്ത 


അവൾ പാട്ടുകൾ നെയ്തെടുത്തു, പുതപ്പുകളും.

ആര്യന്മാരുടെ പാടങ്ങളിൽ ഗോതമ്പു വിതച്ച,

അവന്റെ മക്കളെ പോറ്റിയ ദ്രാവിഡപ്പെണ്ണ്, അവൾ തൊഴിലാളിയല്ലെങ്കിൽ പിന്നെ എന്താണ് തൊഴിൽ?

പറയൂ മാർക്സ്, ആരാണ് തൊഴിലാളിയെന്നും ആരല്ലെന്നും.

മാസക്കൂലിക്ക് ജോലി ചെയ്യുന്ന പുത്തൻ വ്യവസായ തൊഴിലാളികൾ മാത്രമാണോ തൊഴിലെടുക്കുന്നത്?

 തൊഴിലാളിയുടെ വീട്ടുകാരിക്ക്  വ്യാവസായികയുഗത്തിന്റെ സമ്മാനമാണ് ചേരിയിലെ ജീവിതം.

അവൾ വെള്ളം കോരും, നിലം തുടയ്ക്കും, വെച്ചുവിളമ്പും, പകലുമുഴുവൻ പണിയെടുത്തിട്ട് രാത്രിയിൽ മകനെ അടിക്കും, എന്നിട്ട് കരയും.

അവളും തൊഴിലാളിയല്ലെന്നോ...

പിന്നെ എന്താണ് തൊഴിൽ? പറയൂ മാർക്സ്...

വീട്ടുപണി കൂലിയില്ലാപ്പണിയായതുകൊണ്ട്

പെണ്ണുങ്ങൾ വീട്ടിലിരുന്ന് വിപ്ലവകാരിക്ക് വെച്ചു വിളമ്പുക മാത്രം ചെയ്താൽ മതിയെന്നോ...

സഖാവെന്നാൽ ചുറ്റികയും അരിവാളുമേന്തുന്നവൻ മാത്രമോ?

ഇത്രയ്ക്കും അനീതി നിങ്ങൾക്ക് ചേരുകയില്ല.

വിപ്ലവം വരുമെങ്കിൽ ഈ ഭൂമിയിൽ സ്വർഗ്ഗമുണ്ടാകും.

വർഗരഹിതവും ദേശരഹിതവുമായ ആ പ്രബുദ്ധലോകത്തു പിന്നെ വിപ്ലവത്തിന്റെ കൈയാളുകളായിത്തീരുമോ സ്ത്രീകൾ?

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത