കൊറിയൻ കവിത

കൊറിയൻ ഡ്രാമകളിലൂടെയും ബി റ്റി എസ് പ്രേമികളായ സുഹൃത്തുക്കളിലൂടെയുമാണ് കൊറിയയെക്കുറിച്ചറിഞ്ഞത്. ദക്ഷിണ കൊറിയിൽ നിന്നുള്ള ഈ കവിത ചരിത്രപ്രധാന്യമുള്ളതാണ് .

At Thirty, the Party Is Over

 - Choi Young -Mi

Translated by Kyoo Lee

Fact is,

the revolutionaries were cooler than the revolution,

the booze was better than the bar,

and that 'O My Comrade' anthem

sucked —

(though I did hum along to those corny love songs).

But what the hell —

 

the party is over,

the booze has run dry, wallets are emptied and, finally,

even he's left —

but, although the bill's been split, and they've all got their

coats

and even though the place is deserted —

I know there's someone still lurking

wiping tables clean for the boss

remembering all the highs and shedding hot tears

someone who knows every word of the unfinished songs

someone — not him — who'll maybe

set up the tables by morning

who'll invite them all back

who'll rig up the lighting and repaint the stage —

sure. But what the hell.


At thirty, the party is over

      Choi Young-Mi


സത്യമെന്താണെന്നോ,

വിപ്ലവത്തേക്കാൾ ഉഷാറായിരുന്നു വിപ്ലവകാരികൾ,

ബാറിലും മെച്ചമാണ് മദ്യം

പിന്നെ 'ഓ സഖാവേ...' എന്ന ഗീതം അറു പൊട്ടയാണ് -

(ഞാനെന്നാലും ആ പൈങ്കിളി പ്രണയഗാനങ്ങൾ മൂളിയിരുന്നു)

പക്ഷെ നാശം പിടിക്കാൻ -

പാർട്ടി തീർന്നിരിക്കുന്നു,

കള്ളും തീർന്നു, കീശയുമൊഴിഞ്ഞു, പോരാത്തതിന് അവസാനം

അവനും കൂടി പോയി -

എന്നാലും ബില്ലു പങ്കിട്ടടച്ച് അവരെല്ലാം കോട്ടുകൾ തപ്പിയെടുത്തിട്ടെങ്കിലും,

സ്ഥലം കാലിയാക്കിയെങ്കിലും 

എനിക്കറിയാം  - ഇപ്പൊഴുമവിടെയാരോ പരുങ്ങി നിൽപ്പുണ്ട്,

യജമാനനു വേണ്ടി മേശ തുടച്ചു മിനുക്കിക്കൊണ്ട്

പൊയ്പ്പോയ നല്ല കാലകാലമോർത്ത് ചുടുനീർ വീഴ്ത്തിക്കൊണ്ട്

മുഴുമിക്കാത്ത പാട്ടുകളുടെയെല്ലാം ഓരോ വാക്കുമറിയാവുന്ന ഒരുവൻ

ഒരുവൻ - അവനല്ല - രാവിലെത്തേക്ക് മേശകൾ നിരത്തിയിടുന്നവൻ

അവനവരെയെല്ലാം തിരിച്ചുവിളിക്കും,

വീണ്ടും വിളക്കു കൊളുത്തും, അരങ്ങൊരുക്കും -തീർച്ച

പക്ഷെ എന്തൊരു നാശമാണിത്.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത