സ്പാനിഷ് കവിത

JOY

I


I open the door, and the scent of water

piercing the earth enters the room:

slow vapor that thickens the air and leaves

a seed of joy

on the skin:

        the hours pass,

the rain doesn't let up,

the seed has grown a stalk

which tangles round my body;

outside it rains, but a sun rises up

before my eyes, which already forget

the rain's defeated gray:


tree that offers light, not shadow,

beneath its branches

I smile, without knowing why.




II


Blake wrote that death

was simply going from one room to another:

you leave, you go back in, the house

is the same, this space

open in the morning

by the scent of cut

grass, by this furtive

freshness that the air

brings to one's eyes,

just like that boy on the train

who held his breath

as if saying, look, look,

and then laughed,

I can stop time.

© Translation: 2017, Lawrence Schimel

From: Nothing is Lost

Publisher: Shearsman, Swindon, 2017, 9781848615304

 Joy

 by Jordi Doce 

1

വാതിൽ തുറന്നപ്പോൾ വെള്ളം മണ്ണിൽ ആഴ്ന്നിറങ്ങുന്നതിന്റെ വാസന മുറിയിലെത്തി

വായുവിൽ കനക്കുന്ന നേർത്ത ആവി തൊലിപ്പുറമെ ആനന്ദത്തിന്റെ വിത്ത് വിതറുന്നു.

മണിക്കൂറുകൾ കഴിഞ്ഞുപോകുന്നു

മഴ തോരുന്നില്ല

വിത്ത് മുളപൊട്ടി വള്ളിയായി എന്റെ മേൽ ചുറ്റിപുണരുന്നു

പുറത്തു മഴ പെയ്യുന്നുണ്ട്. പക്ഷെ എന്റെ കണ്മുൻപിൽ ഒരു സൂര്യൻ ഉദിച്ചുയരുന്നുണ്ട്

മഴയുടെ പിൻവാങ്ങുന്ന നര ഇപ്പോഴേ അത് മറന്നുകഴിഞ്ഞു

നിഴലില്ലാതെ വെളിച്ചം മാത്രം ചൊരിയുന്ന മരം

അതിന്റെ ചില്ലകൾക്ക് കീഴെ എന്തിനെന്നറിയാതെ ഞാൻ നിന്ന് ചിരിക്കുന്നു

2

മരണമെന്നാൽ ഒരു മുറിയിൽ നിന്ന് അടുത്തതിലേക്ക് പോകുന്നതുപോലെയാണെന്ന് ബ്ലേക്ക് എഴുതി:

നിങ്ങൾ ഒരിടം വിടുകയും പിന്നീട് തിരിച്ചു ചെല്ലുകയും ചെയ്യും, വീട് ഒന്നുതന്നെ.

പുല്ലുമുറിക്കുന്ന പുതുമണം 

കാറ്റത്തു കണ്ണോളം ഒളിച്ചെത്തുന്ന പുതുമണമേറ്റ് ഇവിടം ഉണരുന്നു

ശ്വാസം അടക്കിപ്പിടിച്ചിട്ട് ഇതാ ഇതാ എനിക്ക് സമയത്തെ പിടിച്ചു നിർത്താനാവും എന്ന് പറയുന്ന തീവണ്ടിയിലെ ആ കുട്ടിയെപ്പോലെ.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത