ഇറ്റാലിയൻ കവിത

 ഇന്നൊരു ഇറ്റാലിയൻ കവിതയാണ്. റിബ് ക സിബാതുവിൻ്റെ Grandmother moon . എറിത്രിയയിൽ നിന്ന് ഇറ്റലിയിലേക്ക് കുടിയേറിപ്പാർത്ത ഇവർ അപരിചിതമായ ദേശത്തും നാടിൻ്റെ ഓർമ പകരാൻ നിലാവിനെ കൂട്ടുപിടിക്കുകയാണ് ഈ കവിതയിൽ . അമ്പിളിമാമനെ മാത്രം പരിചയമുള്ള മലയാളിക്ക്  എറിത്രിയയിൽനിന്നൊരു അമ്പിളി മുത്തശ്ശി. 

Grandmother Moon

Translated from Italian by André Naffis-Sahely

Like once upon a time

here comes grandmother moon

through the window

full of tales and memories.


Be brave, little one,

I'll keep you company

wherever you are!


Grandmother moon

tells stories and sings poems

that make us feel

at home in a strange land!

അമ്പിളി മുത്തശ്ശി

      Ribka Sibhatu

**************

ഒരിക്കലൊരിക്കലെന്ന പോലെ

ഇതാ ജനലിലൂടെ വരുന്നുണ്ട്

ഒത്തിരി കഥകളും ഓർമകളുമായൊരു

അമ്പിളി മുത്തശ്ശി.


"ധൈര്യമായിരിക്കൂ കുഞ്ഞേ

നീയെവിടെയായാലും

ഞാൻ നിനക്ക് കൂട്ടിരിക്കാം "

അമ്പിളി മുത്തശ്ശി കഥകൾ പറയുന്നു,

കവിതകൾ ചൊല്ലിത്തരുന്നു,

അങ്ങനെ നമ്മളെ അറിയാത്ത നാട്ടിലും

അണച്ചു പിടിക്കുന്നു.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത