സിന്ധി കവിത

പ്രിയ സുഹൃത്തായ തൂലിക വഴിയാണ് സിന്ധി ഭാഷയെക്കുറിച്ചും സംസ്കാരത്തേക്കുറിച്ചുമൊക്കെ ഞാൻ ആദ്യമായി കേൾക്കുന്നത്. സിന്ധി വിഭവങ്ങളും സംഗീതവും ആഘോഷങ്ങളുമൊക്കെ പരിചയപ്പെടുത്തിയ തൂലിക്കു വേണ്ടിയാണ് ഈ കവിത. പ്രസിദ്ധ പാകിസ്താനി സിന്ധി കവിയായ ആത്തിയ ദാവൂദിന്റെ Strange woman in the mirror.

A strange woman in the mirror

Translated by Asif Aslam

The strange woman in the mirror, what is she thinking?

I ask her: what is it? She avoids me.

I paint my lips red, she begins to sob.

When I look her in the eyes, she asks me questions

which are even more strange.

Home, husband, children….. I have all that makes up happiness

But I don’t know what she wants.


Strange woman in the mirror

         ---- Attiya Dawood

കണ്ണാടിയിൽ കാണുന്നത് പരിചയമില്ലാതെ ഒരു സ്ത്രീയെയാണ്.

എന്താണവൾ ചിന്തിക്കുന്നത്?

ഞാനവളോട് ചോദിച്ചു : എന്താണത്?

അവളെന്നെ ശ്രദ്ധിച്ചില്ല.

ഞാനെന്റെ ചുണ്ടുകളിൽ ചുവന്ന ചായം പുരട്ടി. അവൾ തേങ്ങാൻ തുടങ്ങി.

അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവൾ ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.

അത് അതിലും വിചിത്രമായിരുന്നു.

വീട്, ഭർത്താവ്, കുട്ടികൾ... സന്തോഷിക്കാൻ വേണ്ടതെല്ലാമുണ്ടെനിക്ക്.

എന്നാലും അവൾക്ക് എന്താണ് വേണ്ടതെന്നു എനിക്കറിയില്ല.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത