ബെലറഷ്യൻ കവിത

സ്ലാവിക് ഭാഷാ ഗോത്രത്തിൽപ്പെട്ട ബെലറഷ്യൻ കവിതയാണ് മൊഴി മാറ്റിയിരിക്കുന്നത്. സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്ന Belarus -ൽ നിന്നുള്ള കവിയാണ് Valzhyna Mort. ഇംഗ്ലീഷിലും ബെലറഷ്യനിലും അവർ കവിതകളെഴുതാറുണ്ട്.

GRANDMOTHER
             ----   Valzhyna Mort,
my grandmother
doesn’t know pain
she believes that
famine is nutrition
poverty is wealth
thirst is water
her body like a grapevine winding around a walking stick
her hair bees’ wings
she swallows the sun-speckles of pills
and calls the internet the telephone to america
her heart has turned into a rose the only thing you can do
is smell it
pressing yourself to her chest
there’s nothing else you can do with it
only a rose
her arms like stork’s legs
red sticks
and i am on my knees
howling like a wolf
at the white moon of your skull
grandmother
i’m telling you it’s not pain
just the embrace of a very strong god
one with an unshaven cheek that prickles when he kisses you.
 
© Translation: 2008, Valzhyna Mort, Franz Wright and Elizabeth Oehlkers Wright
From: Factory of Tears
Publisher: Copper Canyon Press, 2008

മുത്തശ്ശി

     --- Valzhyna Mort

എൻ്റെ മുത്തശ്ശിക്ക് വേദനയറിയില്ല

ക്ഷാമം പോഷണമാണെന്നാണ്

മുത്തശ്ശി വിചാരിക്കുന്നത്

ദാരിദ്യം സമ്പത്താണെന്നും

ദാഹം വെള്ളമാണെന്നും.

ഊന്നുവടിക്കു ചുറ്റും പടരുന്ന മുന്തിരിവള്ളി പോലെയാണവരുടെ ദേഹം

മുത്തശ്ശിയുടെ മുടി തേനീച്ചക്കൂടു പോലെയും.

ഗുളികകളുടെ വെയിൽത്തരികൾ വിഴുങ്ങുന്നവർ

ഇൻ്റർനെറ്റ് അവർക്ക് അമേരിക്കയിലേക്കുള്ള ഫോൺ വിളിയാണ്.

അവരുടെ ഹൃദയമൊരു പനിനീർപ്പൂവായിത്തീർന്നിരിക്കുന്നു

അതു വാസനിക്കാനേ നിങ്ങൾക്കു പറ്റൂ.

മുത്തശ്ശിയുടെ നെഞ്ചോടു ചേർന്നു നിൽക്കാനേ പറ്റൂ, വെറുമൊരു പനിനീർപ്പൂവല്ലെ

കൊറ്റിയുടെ കാലുകൾ പോലെ നീണ്ട കൈകൾ ചുവന്ന ചുള്ളിക്കമ്പുകൾ

ചന്ദ്രനെപ്പോലുള്ള നിങ്ങളുടെ തലയോട്ടി നോക്കി

ഞാനൊരു ചെന്നായെപ്പോലെ മുട്ടിലിരുന്നലറി

മുത്തശ്ശി

ഞാൻ പറഞ്ഞല്ലൊ, വേദനയല്ലത്, ശക്തനായൊരു ദേവൻ്റെ ആലിംഗനമാണ് , വടിക്കാത്ത പരുക്കൻ താടിയുമായി ഉമ്മ വെക്കുമ്പോൾ ഇക്കിളിയാവുന്ന തരം ആലിംഗനം

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത