ദരി ഭാഷയിലെ കവിത

  അഫ്ഗാനിസ്ഥാനി എഴുത്തുകാരി ഷക്കീല  അസീസ്സാദയുടെ ദരി ഭാഷയിലെഴുതിയ കവിത ഹഫ്ത് സീൻ. അഫ്ഗാനിസ്ഥാനിൽ പുതുവർഷമായ നവ് റോസിനോടനുബന്ധിച്ച് "സീൻ '' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഏഴ് വസ്തുക്കൾ അലങ്കരിച്ചുവെക്കുന്ന പതിവുണ്ട്. ഹഫ്ത സീൻ എന്നാണ് പേരതിന്. വിരുന്നുകാരെ സത്കരിക്കുമ്പോൾ എത്രയും മനോഹരമായി ഹഫ്ത് സീൻ ഒരുക്കാനവർ ശ്രദ്ധിക്കാറുണ്ട്. വിശേഷാവസരങ്ങളിൽ, വിഷുക്കണി വെക്കുമ്പോഴും മറ്റും അഷ്ടമംഗല്യമൊരുക്കുന്ന രീതി ഇവിടെയും ഉണ്ടല്ലൊ.

Haft Seen -Shakila Azizzada

Translated by Zuzanna Olszewska

If it weren't for the clouds,

I could

pick the stars

one by one

from this brief sky,

hang them

in your ever ruffled hair

and hear

you saying:

 

‘I'm like a silk rug -

the older it gets,

the lovelier it grows,

even if

two or three naughty kids

did pee on it.'

 

Have I arrived yet?

 

Then let me spread

the Haft Seen tablecloth

in the middle of Dam Platz.

 

Even if it rains,

The Unknown Soldier

and a flock of pigeons

will be my guests. 

ഹഫ്ത് സീൻ

             - ഷക്കീല അസീസ് സാദ

മേഘങ്ങളില്ലായിരുന്നെങ്കിൽ

ആകാശക്കോണിൽ നിന്ന് നക്ഷത്രങ്ങളെ

ഓരോന്നോരോന്നായി പെറുക്കിയെടുത്ത് 

നിൻ്റെ മുടിയിൽ തൂക്കിയിട്ടേനെ ഞാൻ

അപ്പോൾ നീ പറയും:

''ഞാനൊരു പട്ടു വിരിപ്പു പോലെയാണ്,

ഒന്നോ രണ്ടോ കുട്ടികൾ മൂത്രമൊഴിച്ചാലും

പഴകുന്നതിനനുസരിച്ച് ഭംഗി കൂടുന്ന ഒരു പട്ടു വിരിപ്പ്"


ഞാനവിടെ എത്തിയോ ഇപ്പൊ?

ദാം പ്ലാറ്റ്സിനു നടുവിൽ ഹഫ്ത് സീനിൻ്റെ മേശവിരിപ്പു വിരിക്കട്ടെ

മഴ പെയ്താൽ പോലും

അറിയാത്ത പട്ടാളക്കാരനും ഒരു പറ്റം പ്രാവുകളും എൻ്റെ അതിഥികളായിരിക്കും.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത