കാപ്സ് ഭാഷയിലെ കവിത

 ഒരുപാടു ഭാഷകളിലെ പരിചയമില്ലാത്ത എഴുത്തുകാരുടെ കവിതകൾ വായിച്ചു ഈ മൊഴി മാറ്റൽ പരിപാടി തുടങ്ങിയ ശേഷം . പേരു പോലും മുൻപ് കേട്ടിട്ടില്ലാതിരുന്ന ഒരു ഭാഷയിലെ കവിതയാണിന്ന് പരിചയപ്പെടുത്തുന്നത്. കാപ്സ് അഥവാ ആഫ്രികാപ്സ് എന്ന കേപ്പ് ടൗണിൽ പ്രചാരത്തിലുള്ള ഭാഷയിൽ Shirmoney Rhode എഴുതിയ Scratch cards എന്ന കവിത. കാപ്സ് ഭാഷയ്ക്ക് പ്രാധാന്യവും പദവിയും കൈവരുന്നതും നിഘണ്ടു രചിക്കപ്പെടുന്നതുമെല്ലാം ഈയടുത്തിടെയാണ്.

scratch cards

Poetry by Shirmoney Rhode

Translated from Kaaps by Andre Trantraal

Poet Shirmoney Rhode uses lotto cards as a powerful metaphor for parenthood in this poem.


some children

are like lotto scratch cards

to their parents

they buy tickets

for next to nothing

and they place all their

hopes and dreams

on that one ticket

then they score its surface

with a coin

or a small stone

or anything that will

make the silver come off easily

and if it doesn’t reveal

the numbers or symbols

that will translate into

a posh house or car

then that ticket is bad luck

a waste of money

and it ends up in

a denim back pocket

in the washing machine

and the ticket emerges

in bits and pieces

soft

and

unusable

and that which has no use

will be discarded


Scratch cards

          - - - - -Shirmoney Rhode 


ചില കുട്ടികൾ മാതാപിതാക്കൾക്ക്

ലോട്ടോ സ്ക്രാച്ച് കാർഡുകൾ പോലെയാണ്. 

അവർ നിസ്സാര വിലയ്ക്ക് കാർഡുകൾ വാങ്ങും.

എന്നിട്ട് സ്വന്തം ആശകളും സ്വപ്നങ്ങളുമെല്ലാം ഒരൊറ്റ ടിക്കറ്റിൽ ഉറപ്പിക്കും.

ഒരു നാണയം കൊണ്ടോ മറ്റോ അതിൻ്റെ പുറം ചുരണ്ടി നോക്കും.

വെള്ളി നിറത്തിലുള്ള ഭാഗം ചുരണ്ടിയാൽ തെളിയുന്നത് അക്കങ്ങൾ, ബംഗ്ലാവ്, കാർ എന്നിവയുടെയൊക്കെ ചിഹ്നങ്ങളല്ലെങ്കിൽ ഭാഗ്യക്കേടാണാ ടിക്കറ്റ്,

വെറുതെ പൈസ കളയാനായിട്ട്..

പിന്നെയത് പാൻ്റിൻ്റെ പിൻ കീശയിലാവും.

വാഷിങ് മെഷീനിൽ നിന്ന് അത് അലിഞ്ഞ് കഷണങ്ങളായി ഒന്നിനും കൊള്ളാത്തവണ്ണം പുറത്തുവരും.

ഒന്നിനും കൊള്ളാത്തത് പിന്നെ വലിച്ചെറിയപ്പെടും.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത