ഇന്ന് എൻ്റെ മിസ്സിൻ്റെ ഒരു കവിതയാണ് മലയാളത്തിലേക്ക് കടത്തി കൊണ്ടുവന്നിരിക്കുന്നത്. Lives in a valley


Lives in a valley

           Zahira Rahman


Between magrib and eshaa

There's so little time

And if you wait for the light

To vanish from the leaves and boughs 

After the sun sinks into the horizon

You lose track of time

Precious time. 

There's dough to knead and hearth to light

Water to carry,and feet to be pressed

Time carries lives ahead

Some burdened, some easy.

Amid the smells of cooking in nutmeg and ghee

Beautiful gnarled arthritic digits

Hold a dear young body

Brought home after Ishaa.


People say it's already the year 2020

And doomsday will arrive soon

When from the heavens will descend 

The king of mankind.

And I am kneading dough between Magrib and Isha


താഴ്‌വരയിലെ ജീവിതങ്ങൾ

--സാഹിറ റഹ്മാൻ 

മഗ് രിബിനും ഇശാക്കും ഇടയിൽ ഇത്തിരി നേരമേയുള്ളു .

സൂര്യൻ അസ്തമിച്ചശേഷവും ചില്ലകളിലും ഇലകളിലും വെളിച്ചം മായുന്നതു നോക്കിയിരുന്നാൽ 

സമയം പോകുന്നതറിയില്ല ,

പിടിപ്പതു സമയം.

മാവു കുഴയ്ക്കാനും നെരിപ്പോടു കത്തിക്കാനുമുണ്ട്.

വെള്ളം കൊണ്ടുവരണം, കാലു തടവണം.

നേരമങ്ങനെ ജീവിതങ്ങളെ വലിച്ചുകൊണ്ടു പോകുന്നു.

ചിലത് ആയാസപ്പെട്ടും ചിലത് അനായാസേനയും .

നെയ്യിൽ ജാതിക്ക മൂപ്പിക്കുന്ന മണമുയരുമ്പോൾ

ഇശാക്കു ശേഷം കൊണ്ടുവന്ന ഒരു കുഞ്ഞോമനയുടെ ദേഹം വാതം പിടിച്ച, സുന്ദരമായ വിരലുകളാലെടുത്തു.

കൊല്ലം 2020 ആയത്രെ.

 സ്വർഗത്തിൽ നിന്ന് മനുഷ്യരുടെയെല്ലാം നാഥനിറങ്ങിവരുന്ന അന്ത്യനാൾ അടുത്തു തുടങ്ങിയെന്നാണ് ആളുകൾ പറയുന്നത്.

ഞാനിവിടെ 

മഗ് രിബിനും ഇശാക്കുമിടയിൽ മാവു കുഴച്ചു കൊണ്ടിരിക്കയാണ്.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത