അറബ് കവിതകൾ

1. ഈജിപ്ഷ്യൻ എഴുത്തുകാരിയായ ബാസ്മ അബ്ദൾ അസീസിൻ്റെ ഒരു അറബി കവിതയാണിത്.

A bit of a life

 Basma Abdel Aziz

Translated from Arabic by Alice Guthrie

I probably did—

observe one day

the fall of the sun

and caught the gold that was scattered

in the palm of the sea

and enclosed my ribs about

the last escaping heat

as I searched for a farewell

sifting through piles of sand


And I paced the city

back and forth

I hung around in the old cafes

sipping at bottles of beer

I met with friends and passers-by

sat with literati and revolutionaries

and among the crowded tables I spent

long hours


I went up and down

streets and discussions

but I remember that once

I bought

from the other end of the street

a mizmar!

And I stood under a balcony

observing wet newspapers

and the heavy clothes

shifting my feet

in a puddle

making endless circles.

ഒരു തുണ്ടു ജീവിതം

       - Basma Abdel Aziz

-------------------------------------

ഞാനൊരു പക്ഷെ ഒരു ദിവസം സൂര്യൻ താണു വീഴുന്നത് കണ്ടിരിക്കാം.

കടലിൻ്റെ കൈവെള്ളയിൽ ചിതറിത്തെറിച്ച പൊൻതരികൾ പിടിച്ചെടുത്തു 

പോക്കുവെയിലിൻ്റെ ഒടുക്കത്തെ ചൂടു നെഞ്ചിലൊതുക്കി മണൽത്തരികളിലൂടെ അരിച്ചിറങ്ങി വിടവാങ്ങൽ തേടി. 


നഗരത്തിലൂടെ അങ്ങുമിങ്ങും നടന്നു പഴയ ചായക്കടകളിൽ ചുറ്റിത്തിരിഞ്ഞു.

കുപ്പി കണക്കിനു വീഞ്ഞുമോന്തി പോകുന്നവരേം വരുന്നവരേം ചങ്ങാതിമാരേം എല്ലാം കണ്ടു.

ബുദ്ധിജീവികൾക്കും വിപ്ലവകാരികൾക്കുമൊപ്പം തിരക്കേറിയമേശകൾക്കു ചുറ്റും മണിക്കൂറുകളോളമിരുന്നു. 

തെരുവുകൾ തോറും ചർച്ചകൾ തോറും അങ്ങുമിങ്ങും നടന്നു. 

ഒരിക്കൽ ഞാൻ തെരുവിൻ്റെ അങ്ങേ അറ്റത്തു നിന്നൊരു *മിസ്മാർ വാങ്ങിയതായോർക്കുന്നു .

പിന്നെ ഞാനൊരു ബാൽക്കണിക്കു കീഴെ നനഞ്ഞ പത്രങ്ങളും കനപ്പെട്ട തുണികളും നോക്കി നിന്നു.

കാലുകളാൽ ചെളിവെള്ളത്തിൽ വട്ടങ്ങൾ വരച്ചു കൊണ്ടു നിന്നു. 


* മുളങ്കുഴൽ പോലുള്ള ഒരു വാദ്യോപകരണം

2. ജെറുസെലെമിൽ നിന്നുള്ള അറബ് കവിയായ നജ് വാൻ ദർവീശിന്റെ കവിത.

I Write the Land

Translsted from Arabic by Kareem James Abu-Zeid

I want to write the land,
I want the words
to be the land itself.
But I’m just a statue the Romans carved
and the Arabs forgot.
Colonizers stole my severed hand
and stuck it in a museum.
No matter. I still want to write it –
the land.
My words are everywhere
and silence is my story.

ഞാൻ ഈ ദേശത്തെ എഴുതുന്നു

        Najwan Darwish


എനിക്ക് ഈ ദേശത്തെ എഴുതണം. .

വാക്കുകൾ തന്നെ ദേശമായി മാറണം.

പക്ഷെ റോമാക്കാർ കൊത്തിയെടുത്തതും അറബികൾ മറന്നുകളഞ്ഞതുമായ പ്രതിമയാണ് ഞാൻ.

അധിനിവേശക്കാർ എൻ്റെ അറ്റുപോയ കൈ കട്ടെടുത്ത് ഒരു മ്യൂസിയത്തിൽ പതിപ്പിച്ചു വെച്ചു.

സാരമില്ല . എന്നാലും എനിക്കത് എഴുതണം - ഈ ദേശത്തെ.

എൻ്റെ വാക്കുകൾ എങ്ങുമുണ്ട്,

നിശ്ശബ്ദത തന്നെയാണെൻ്റെ കഥ

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത