ഇന്തോനേഷ്യൻ കവിത

 ഇന്തോനേഷ്യൻ എഴുത്തുകാരിയായ Toeti Heraty യുടെ Post Scriptum എന്ന കവിതയാണിന്ന് മൊഴിമാറ്റിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ പ്രമുഖ കലാചരിത്രകാരിയും ചിന്തകയും മനുഷ്യാവകാശപ്രവർത്തകയുമെല്ലാമാണ് ഹെറാറ്റി.

Post Scriptum -Toeti Heraty

Translated from Indonesian by Ulrich Kratz

I want to write

an erotic poem

in which raw words, unadorned,

become beautiful

where metaphors are unnecessary

and breasts, for instance,

do not become hills

nor a woman’s body a sultry landscape

nor intercourse ‘the most intimate embrace’. 


It’s quite clear

this poem is written in the space

between exposure and concealment

between hypocrisy and true feeling


പിൻകുറിപ്പ്

       Toeti Heraty 


എനിക്കൊരു രതികവിതയെഴുതണം

വാക്കുകൾ വെച്ചു കെട്ടലില്ലാതെ തന്നെ സുന്ദരമാകുന്ന കവിത.

രൂപകങ്ങൾ ആവശ്യമില്ലാത്ത തരം...

എങ്ങനെയെന്നോ- 

മുലകൾ മലകളാവാത്ത,

പെണ്ണുടൽ മദഭരിതമായ ഭൂമിയാവാത്ത

സംയോഗമെന്നത് ഇഴുകിച്ചേർന്നുള്ള ആലിംഗനമാവാത്ത കവിത 


മൂടിവെക്കലിനും തുറന്നു കാട്ടലിനും ഇടയ്ക്കുള്ള ഇടത്തിലാണ് ഇതെഴുതേണ്ടതെന്നു തീർച്ച

കാപട്യത്തിനും നേരനുഭവങ്ങൾക്കും ഇടയിലുള്ളയിടത്ത്

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത