ജാപ്പനീസ് കവിത
ജാപ്പനീസ് എഴുത്തുകാരി സയാക ഒസാകിയുടെ Noisy Animal എന്ന കവിതയാണിന്ന് മൊഴി മാറ്റിയിരിക്കുന്നത്. നിർത്താതെ സംസാരിച്ചുകൊണ്ടു നടക്കുന്ന മൃഗമായാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്. 2011 ൽ ജപ്പാനെ നടുക്കിയ ഭൂമി കുലുക്കത്തിൻ്റെയും സുനാമിയുടെയും തുടർന്നുണ്ടായ ആണവദുരന്തത്തിൻ്റെയുമെല്ലാം പശ്ചാത്തലത്തിലെഴുതിയ ഈ കവിത വാക്കുകളെ വിശ്വസിക്കരുതെന്ന് താക്കീതു ചെയ്യുന്നു. മനുഷ്യരനുഭവിക്കുന്ന ആദ്യ ദുരന്തം ഭാഷയാണെന്നാണ് ഒസാകി പറയുന്നത്.
NOISY ANIMAL
Do not believe in words
Do not believe in “blue sky”
Do not believe in “shining earth”
Do not believe in “the light of hope”
I am a noisy animal
I am an animal that walks about speaking endlessly
I am not unable to speak only about what I have seen
You are not unable to speak only about what you have seen
Words lie and words tend to dream
Words tend towards cowardice
Words are ideals only, grand but unable to do anything
Words do not have any power
Words cannot do a thing
Therefore do not believe in words
Noisy animals can see the separation of Pangaea two hundred million years ago
Noisy animals can see the flames drawn in a Burmese cave ten thousand years ago
Noisy animals can see the filth in the rivers all over Edo four hundred years ago
Noisy animals can see Sugiyama Chiyo’s awkward love sixty years ago
Noisy animals can see Klee’s angel between the clouds over Tokyo
Noisy animals can see Kafka’s castle in the valleys of the Musashino plain
Do not believe in words
Do not believe the words of politicians
Do not believe the words of the crowds of demonstrators
Do not believe the words of the sick
Do not believe the words of your teachers
Do not believe the words of women
Do not believe the words of warriors
Do not believe the words of celebrities
Do not believe the words of workers
Do not believe my words
Everyone in the world has suffered disaster
Everyone in the world has contracted disease
Everyone in the world has come down with symptoms
Everyone in the world has become infected
Do not believe in words
Noisy animals are distributed throughout the cities
We require money for housing
We require money for food
We require money for light and warmth
We need music
We need thought
We need words
Without them our bodies break down
And we come down with fever
But do not believe in medicine
Do not believe in spiritual mediums
Do not believe in singers
Do not believe in capitalism
Do not believe in Christianity
Do not believe the world’s citizens
Do not believe in love and courage
Do not block your ears
I am a noisy animal
I am an animal that has rid myself of the accent of my hometown
Mocha causes this much pain!
I am a noisy animal
I will be a noisy animal until I die
© Translation: 2013, Jeffrey Angles
First published on Poetry International, 2018
ശബ്ദിക്കുന്ന മൃഗം
--- സയാക ഒസാകി
വാക്കുകളിൽ വിശ്വസിക്കരുത്
നീലാകാശത്തിൽ വിശ്വസിക്കരുത്
പ്രകാശിക്കുന്ന ഭൂമിയിൽ വിശ്വസിക്കരുത്
പ്രതീക്ഷയുടെ വെളിച്ചത്തിൽ വിശ്വസിക്കരുത്
ഞാനൊരു ശബ്ദിക്കുന്ന മൃഗമാണ്.
നിർത്താതെ വർത്തമാനം പറഞ്ഞു നടക്കുന്ന മൃഗമാണ് ഞാൻ
കണ്ടതിനെക്കുറിച്ചു മാത്രം പറയാൻ എനിക്ക് കഴിയായ്കയില്ല
കണ്ടതിനെക്കുറിച്ചു മാത്രം പറയാൻ നിങ്ങൾക്ക് കഴിയായ്കയില്ല
വാക്കുകൾ കളവു പറയും, കനവു കാണാനുമിടയുണ്ട്.
വാക്കുകൾ പേടിത്തൊണ്ടന്മാരുമാവാം
വാക്കുകൾ മഹത്തായ ആശയങ്ങൾ മാത്രമാണ്, പ്രവർത്തിക്കാൻ കൊള്ളാത്തവർ.
വാക്കുകൾക്ക് ഒരുശക്തിയുമില്ല
വാക്കുകൾക്കൊന്നും ചെയ്യാനാവില്ല
അതുകൊണ്ട് വാക്കുകളിൽ വിശ്വസിക്കരുത്.
ശബ്ദിക്കുന്ന മൃഗങ്ങൾക്ക് ഇരുപതു കോടി വർഷം മുൻപ് പാൻജിയ വേർപിരിഞ്ഞു പോയത് കാണാനാവും
ശബ്ദിക്കുന്ന മൃഗങ്ങൾക്ക് ബർമയിലെ ഒരു ഗുഹയിൽ പതിനായിരം വർഷം മുൻപു വരച്ച തീനാളങ്ങൾ കാണാനാവും
ശബ്ദിക്കുന്ന മൃഗങ്ങൾക്ക് ഇഡോയിലെങ്ങുമുള്ള പുഴകളിൽ നാനൂറു കൊല്ലം മുൻപു നിറഞ്ഞ അഴുക്കുകൾ കാണാനാവും.
ശബ്ദിക്കുന്ന മൃഗങ്ങൾക്ക് സുഗിയാമ ചിയോയുടെ അറുപതു കൊല്ലം മുൻപത്തെ പരുങ്ങലോടെയുള്ള പ്രണയവും കാണാനാവും
ടോക്യോയ്ക്കു മുകളിലെ മേഘങ്ങൾക്കിടയിൽ ക്ലീയുടെ മാലാഖയെ കാണാനാവും
മുസാഷിനോ സമതലങ്ങളിൽ കാഫ്കയുടെ കോട്ട കാണാനാവും.
വാക്കുകളിൽ വിശ്വസിക്കരുത്
രാഷ്ട്രീയക്കാരുടെ വാക്കുകൾ വിശ്വസിക്കരുത്
പ്രകടനം നടത്തുന്ന ജനക്കൂട്ടത്തിൻ്റെ വാക്കുകൾ വിശ്വസിക്കരുത്
അസുഖക്കാരുടെ വാക്കുകൾ വിശ്വസിക്കരുത്
നിങ്ങളുടെ അധ്യാപകരുടെ വാക്കുകൾ വിശ്വസിക്കരുത്
സ്ത്രീകളുടെ വാക്കുകൾ വിശ്വസിക്കരുത്
യോദ്ധാക്കളുടെ വാക്കുകൾ വിശ്വസിക്കരുത്
താരങ്ങളുടെ വാക്കുകൾ വിശ്വസിക്കരുത്
തൊഴിലാളികളുടെ വാക്കുകൾ വിശ്വസിക്കരുത്
എൻ്റെ വാക്കുകൾ വിശ്വസിക്കരുത്.
ലോകത്തെല്ലാവരും ദുരന്തങ്ങൾ സഹിച്ചിട്ടുണ്ട്
ലോകത്തെല്ലാവർക്കും രോഗം ബാധിച്ചിട്ടുണ്ട്
ലോകത്തെല്ലാവരും ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
ലോകത്തെല്ലാവരും അണുബാധിതരായിട്ടുണ്ട്.
വാക്കുകളിൽ വിശ്വസിക്കരുത്
ശബ്ദിക്കുന്ന മൃഗങ്ങൾ നഗരങ്ങളിലെമ്പാടും പരന്നു കിടക്കുന്നു
നമുക്ക് വീടുവെക്കാൻ പണം വേണം
നമുക്ക് ഭക്ഷണത്തിന്ന് പണം വേണം
വെളിച്ചവും ചൂടും കിട്ടാൻ നമുക്ക് പണംവേണം
നമുക്ക് സംഗീതം വേണം
ചിന്ത വേണം
വാക്കുകൾ വേണം
അവയില്ലെങ്കിൽ നമ്മുടെ ശരീരങ്ങൾ തകരാറിലാവും
നമ്മൾ പനി പിടിച്ച് കിടപ്പിലാവും.
പക്ഷെ മരുന്നിൽ വിശ്വസിക്കരുത്
ആത്മീയ ഇടനിലക്കാരിൽ വിശ്വസിക്കരുത്
പാട്ടുകാരിൽ വിശ്വസിക്കരുത്
മുതലാളിത്തത്തിൽ വിശ്വസിക്കരുത്
ക്രിസ്തുമതത്തിൽ വിശ്വസിക്കരുത്
ലോകപൗരന്മാരിൽ വിശ്വസിക്കരുത്
സ്നേഹത്തിലും ധൈര്യത്തിലും വിശ്വസിക്കരുത്
ചെവികൾ അടച്ചുകളയരുത്.
ഞാനൊരു ശബ്ദിക്കുന്ന മൃഗമാണ്.
എൻ്റെ നാടിൻ്റെ വാമൊഴിയീണം ഒഴിവാക്കിയ മൃഗമാണ് ഞാൻ.
ഇപ്പോൾ ' കഫേ മോച്ച' എന്നെഎന്തുമാത്രം വേദനിപ്പിക്കുന്നെന്നോ !
ഞാനൊരു ശബ്ദിക്കുന്ന മൃഗമാണ്.
മരിക്കും വരെ ഞാൻ ശബ്ദിക്കുന്ന മൃഗമായിരിക്കും.
*കവിയുടെ മുത്തശ്ശിയാണ് സുഗിയാമ ചിയോ
Comments
Post a Comment