ടർക്കിഷ് കവിത

Deserted

Translated from Turkish by Canan Marasligil

The day flows past the newspaper spreads I leave unread

crammed with words, a surfeit of images

Whenever I forget what I was about to say, even what I do speak

is wiped from memory

Isn’t it funny how some days are given titles

all hanging there in eternity

What did you expect

Every language is really a goodbye

Every language is a manifold despair

Innocence is too big for your mouth

China consumes small bodies

every time you buy its goods

Yes, you dreamed of a universe

Life is Made in China

I’m silent as a classroom mid-exam

There was something I forgot

or was too shy to share

In my heart there is a dark and vaulted well

How crowded I am on the outside

how deserted within


Deserted

by Karin Karakasli

തനിച്ച്

               - കരിൻ കരാകസ് ലി 


ദിവസം തെന്നി നീങ്ങുന്നുണ്ട്

ഞാൻ വായിക്കാതെ വിടുന്ന പത്രത്താളുകളെ കടന്ന്

വാക്കുകളും ചിത്രങ്ങളും കുത്തിനിറച്ചിട്ടുണ്ടതിൽ. 


എന്താണ് പറയാനുദ്ദേശിച്ചതെന്ന് ഓർമ വരാത്തപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നതും 

ഓർമയിൽ നിന്ന് മായ്ച്ചുകളയപ്പെടുന്നു.

വിചിത്രമല്ലേ...അനന്തമായ കാലത്തിൽ തൂങ്ങിയാടുന്ന ദിവസങ്ങളിൽ ചിലതിന് വിശേഷപ്പെട്ട പേരു കിട്ടുന്നു. 


നീ എന്തു പ്രതീക്ഷിച്ചു?

ഓരോ ഭാഷയും ശരിക്കും ഒരു വിടവാങ്ങലാണ്

ഓരോ ഭാഷയും പലതായി കാണുന്ന നിരാശ തന്നെയും. 


നിൻ്റെ വായിൽ കൊള്ളുന്നതല്ല നിഷ്കളങ്കത

നീ ചൈനീസ് സാധനങ്ങൾ വാങ്ങുമ്പോഴൊക്കെ

അത് ചെറു ശരീരങ്ങളെ വിഴുങ്ങുന്നു.

ശരിയാണ്, നീ സ്വപ്നം കണ്ടിരുന്നു

ചൈനയിൽ നിർമ്മിച്ച ജീവിതം 


പരീക്ഷക്കിടയിലെ ക്ലാസ് മുറി എന്ന പോലെ ഞാൻ നിശ്ശബ്ദയാണ് -

എന്തോ മറന്ന പോലെ, 

പറയാൻ മടിച്ചിട്ടെന്ന പോലെ. 


എൻ്റെ ഹൃദയത്തിലൊരു ഇരുട്ടടച്ച നിലവറയുണ്ട്.

എൻ്റെ ചുറ്റിലും ആളുകളാണ് ,

എൻ്റെയുള്ളിൽ ഞാൻ അത്രയും തന്നെ ഒറ്റപ്പെട്ടിരിക്കുന്നു

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത