ഉർദു കവിതകൾ - Khaali aaankhon ka makan

 Khaali aaankhon ka makan

SARA SHAGUFTA


ḳhālī ā.ankhoñ kā makān mahñgā hai 


mujhe miTTī kī lakīr ban jaane do 


ḳhudā bahut se insān banānā bhuul gayā hai 


merī sunsān ā.ankhoñ meñ aahaT rahne do 


aag kā zā.iqa charāġh hai 


aur niiñd kā zā.iqa insān 


mujhe pattharoñ jitnā kas do 


ki merī be-zabānī mash.hūr na ho 


maiñ ḳhudā kī zabān muñh meñ rakhe 


kabhī phuul ban jaatī huuñ aur kabhī kāñTā 


zanjīroñ kī rihā.ī do 


ki insān in se zyāda qaid hai 


mujhe tanhā marnā hai 


so ye āñkheñ ye dil 


kisī ḳhālī insān ko de denā


പൊള്ളയായ കണ്ണുകളാലുള്ള കെട്ടിടം

സാറ ഷഗുഫ്ത

പരിഭാഷ : സൗമ്യ പി എൻ 


പൊള്ളയായ കണ്ണുകളാലുള്ള കെട്ടിടം വിലപിടിപ്പുള്ളതാണ്.

എന്നെ മണ്ണിലെ വരകളാകാൻ വിടൂ.

ദൈവം ഒരുപാട് മനുഷ്യരെ സൃഷ്ടിക്കാൻ വിട്ടുപോയിട്ടുണ്ട് .

എന്റെ ശൂന്യമായ കണ്ണുകളിൽ ഒരു തരിയിളക്കം ബാക്കിയിരിക്കട്ടെ.


തീയുടെ തുടർച്ച വിളക്കാണ്,

ഉറക്കത്തിന്റേത് മനുഷ്യനും.


എന്നെ പാറക്കല്ലുകൾപോലെ മുറുക്കിക്കെട്ടൂ

അങ്ങനെ എന്റെ മിണ്ടാത്തരം പുറത്തറിയാതിരിക്കട്ടെ.


ദൈവത്തിന്റെ വാക്കുകൾ ഓർത്തുകൊണ്ട് ഇടക്ക് ഞാൻ പൂവാകുന്നു, ഇടക്ക് മുള്ളുകളും.

ചങ്ങലകൾക്ക് അല്പം ഒഴിവുകൊടുക്കൂ,

മനുഷ്യൻ അതിലേറെ തടവിലാണ്.

എനിക്ക് തനിയെ മരിക്കണം

ഈ കണ്ണുകളും ഹൃദയവും ഏതെങ്കിലും ഒരു ഇല്ലാത്തയാൾക്ക് നൽകൂ.

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത