ചൈനീസ് കവിത

 ഒരിടത്തേക്കു തന്നെ വീണ്ടും വീണ്ടുമിറങ്ങാൻ പറ്റാത്ത നദി പോലെയാണ് കവിതയും . ഡു യാ യുടെ ഈ ചൈനീസ് കവിതയുടെ ഇംഗ്ലീഷ് വിവർത്തനം താഴെ കൊടുത്തിരിക്കുന്നു.

River 

by Du Ya

translated by Anni Liu

In spring of the year I turned twenty

I looked for a river

river calm and wide

that I believed to be my past incarnation.


Since childhood, I’ve seen it many times

in the blink of an eye, in dreams

but I could only glimpse it in flashes

before it faded back into nothing.


River flowing alone across the earth –

what moonlit nights and sun-bright days has it drifted past?

To which hills, trees, or villages has it given its light?

What months and years have since carried it away, not to return?


Bright river forever disappearing, I never found it again.

That spring, I walked the banks of countless rivers

but they were not the one from before,

they did not know the bleakness of my life.


Casting warm waves, flowing gently,

like moonlight from a past life, like home,

but it is a constant farewell –

the more I approach, the farther it recedes.


Many years have passed since that spring.

I see now that I’ve been split in two,

one of me in this world: reading, writing, sleeping,

and the other walking, to this day, along that faraway river


നദി

Du Ya


എനിക്ക് 20 തികഞ്ഞ കൊല്ലത്തെ വസന്തകാലത്ത് ഞാനൊരു നദി തേടിനടന്നു.

പരന്നു ശാന്തമായി കിടക്കുന്ന നദി, എൻ്റെ പൂർവജന്മമായി കരുതിയിരുന്നു ഞാനതിനെ.

ചെറുപ്പത്തിൽ പലപ്പോഴും നിമിഷാർധത്തിൽ മിന്നി മറയാറുണ്ട് കൺമുന്നിലാ നദി.

സ്വപ്നത്തിലും ഒരു നോട്ടം കാണുന്നതിനു മുൻപത് മാഞ്ഞു പോകും. 


ഭൂമിക്ക് കുറുകെ തനിയെ പായുന്ന നദി -

ഏതേത് നിലാവുള്ള രാവുകളേയും വെളിച്ചത്തിൽ കുളിച്ച പകലുകളെയും കടന്നു പോന്നിരിക്കുമത്...

ഏതേത് മലകൾക്കും മരങ്ങൾക്കും ഗ്രാമങ്ങൾക്കും വെളിച്ചം പകർന്നിരിക്കുമത് ...

എത്ര മാസങ്ങളും വർഷങ്ങളും ഇനി തിരിച്ചിങ്ങോട്ടില്ലാത്തവണ്ണം കൂടെ കൂട്ടിയിരിക്കണമത്....

പിന്നീടൊരിക്കലും എപ്പോഴും മാഞ്ഞു പോകുന്ന പ്രകാശിക്കുന്ന ആ നദി എനിക്ക് കാണാനായില്ല.

ആ വസന്തത്തിൽ എണ്ണമറ്റ നദിക്കരകളിലൂടെ ഞാൻ നടന്നു 

പക്ഷെ അവയൊന്നും മുൻപത്തെപ്പോലെ ആയിരുന്നില്ല.

അവയ്ക്കെൻ്റെ ജീവിതത്തിൻ്റെ വിരസത അറിയാനായില്ല


കഴിഞ്ഞ ജന്മത്തുനിന്നുമുള്ള നിലാവു പോലെ

ഊഷ്മളമായി അലയടിച്ചുകൊണ്ട്

അടുക്കുന്തോറും വിട പറഞ്ഞകലുകയാണത്. 


ആ വസന്തത്തിനു ശേഷം വർഷങ്ങൾ പലതു കഴിഞ്ഞു.

ഞാനിപ്പോൾ രണ്ടായി വേർപിരിഞ്ഞിരിക്കുന്നു,

ഒരു പാതി ഇവിടെ വായിക്കുന്നു, എഴുതുന്നു, ഉറങ്ങുന്നു.

മറുപാതി ആ അനന്തമായ നദിയുടെ തീരത്തുകൂടി 

ഈ ദിവസത്തേക്ക്  നടക്കുകയാണ്

Comments

Popular posts from this blog

കന്നഡ കവിതകൾ - Jayant Kaikini

കൊറോണ കവിതകൾ

അസ്സമീസ് കവിത