ഉർദു കവിതകൾ / അനുശോചന പ്രമേയം

1 Condolence resolutions 

പാകിസ്ഥാനി കവിയായ ഫഹ് മിദ റിയാസിൻ്റെ Taaziyati Qaraardaadeni എന്ന കവിതയുടെ വിവർത്തനമാണിത് . ഫറൂഹ് ഫറോഖ്സാദിൻ്റെ കവിതകൾ ഉർദുവിലേക്ക് വിവർത്തനം ചെയ്തതും ഇവരാണ് എന്ന് ഈയിടെയാണ് വായിച്ചത്. നമുക്ക് അപരിചിതരായ പലരും ഇങ്ങനെ ഏതൊക്കെയോ കണ്ണികളാൽ  ബന്ധപ്പെട്ടിരിക്കുന്നതായി തിരിച്ചറിയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നും.

Condolence Resolutions 

When I am dead, my friends, spare me the pain

Do not give me a testimonial of faith.

Do not declare, in passionate orations,

'This woman was indeed a true believer.'

Do not seek to prove me loyal, my friends,

To the state, the nation

And the powers-that-be.

Do not beg the lords of the land

To claim me at my death.


The taunts of the mean were laurels to me;

The wind and the dust were my soul mates.

The deepest truth lies far within the soul

And those who shared it were my friends.

Mounting a pulpit was not their way,

But they stood tall for me and held my hand.

You must not show them disrespect

Or try to ingratiate me with the judges.

Never say, 'Her corpse seeks forgiveness.'


Don't be distressed if I am left unburied

If the priest denies me the final rites.

Carry the remains to the woods and leave it there.

It comforts me to think that the beasts would feast

At my bones, my flesh, this strong red heart,

They would feel no need to screen my thoughts.


Their bellies filled, they'll clean their paws

And their sinless eyes will gleam with a truth

That you, my friends, dare never express:

'She always said what she had to say,

And for all her life had no regrets.'

Translated by Patricia L. Sharpe


അനുശോചന പ്രമേയം 

---Fahmida Riaz

*************

കൂട്ടരേ..

എനിക്കീ ഒരൊറ്റ ഉപകാരം ചെയ്യണം

മരണശേഷം എന്നോട് നീതികേട് കാണിക്കരുത്.

മതബോധത്തിൻ്റെ മുദ്രയൊന്നും എനിക്ക് ചാർത്തിത്തരരുത്.

പറച്ചിലിൻ്റെ ആവേശത്തിൽ ഈ വനിത ഒരു വിശ്വാസിയായിരുന്നു ശരിക്കും എന്നൊന്നും പറഞ്ഞു കളയരുത്.

എൻ്റെ ദേശാഭിമാനവും രാഷ്ട്രത്തോടുള്ള കൂറും തെളിയിക്കാൻ ബദ്ധപ്പെടേണ്ട.

അധികൃതർക്ക് എൻ്റെ മൃതദേഹം പോലും കിട്ടാൻ വഴിവെക്കരുത്.

സുഹൃത്തുക്കളേ, എൻ്റെ സുഹൃത്തുക്കളേ...

വെറുക്കുന്നവരുടെ ചീത്ത വിളികൾ 

എനിക്ക് പ്രശംസകളാണ്.

രൂപക്കൂടിനടുത്തെത്തിയില്ലെങ്കിലും 

എൻ്റെ കമിതാക്കളും ഒട്ടും മോശമല്ല.

യാഥാർത്ഥ്യത്തിൻ്റെ ആരംഭം ജീവിതത്തിൽത്തന്നെ ഒളിച്ചിരിക്കുന്നു.

പൊടിയും കാറ്റുമെല്ലാം എൻ്റെ രഹസ്യ സൂക്ഷിപ്പുകാരാണ്.

സെൻസർമാരുടെ നല്ല വാക്കിനായി 

അവരെ ഭർത്സിക്കരുത്

എൻ്റെ ജഡത്തെക്കൊണ്ട് മാപ്പു പറയിക്കരുത്.

സഹയാത്രികരേ,

എന്നെ ശവക്കച്ചയണിയിക്കാനായില്ലെങ്കിലും വിഷമിക്കേണ്ട,

എൻ്റെ ജഡം കാട്ടിൽ വിട്ടേക്കുക.

കാട്ടുമൃഗങ്ങൾ എന്നെത്തിരഞ്ഞു വരും.

അങ്ങനെ ചിന്തിക്കുന്നതു തന്നെ സമാധാനമാണ്.

എൻ്റെ ചിന്തകളെ പരിശോധിക്കാതെ

അസ്ഥിയും മാംസവും രത്നക്കല്ലു പോലെ തിളങ്ങുന്ന ഹൃദയവും എല്ലാം 

അവർ സന്തോഷത്തോടെ വിഴുങ്ങി 

വിശപ്പടക്കി ചുണ്ടുകൾ നക്കും.

അവരുടെ ഇണങ്ങിയ കണ്ണുകളിൽ 

ആ സത്യം തിളങ്ങും.

നിങ്ങൾ പറയാൻ മടിച്ചേക്കാവുന്ന സത്യം -

തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞ ഒരുവളുടേതാണ് ഈ ജഡം,

ജീവിച്ചിരുന്ന കാലമത്രയും അതിൽ ഖേദിക്കാതിരുന്ന ഒരുവളുടെ.

2. കാറ്റിന് വഴി മാറി വീശാനുമാവും 

ഇന്ന് നോഷി ഗീലാനി എന്ന പാക്കിസ്താനി എഴുത്തുകാരിയുടെ ഉർദു കവിതയാണ്. കവിത ഉർദുവിൽത്തന്നെ ചൊല്ലിക്കേട്ടു ഇത്തവണ.

The Wind, Too, Can Change Direction

Noshi Gilani

Translated by Nukhbah Langah


Do you know?

The wind, too, can change direction

The birds might leave their nests at dawn

And forget to find their way back

Sometimes in spring the tree branches out

Before autumn the leaves separate

Like the paths my life takes

Blown this way and that like dust

The strange smile taking shape on your lips

Says 'So, what's new?'

Of everything in the story, you are new

Do you know?

But how could you know this?

Your encampment of love and faith

Could blow away like dust

The wind, too, can change direction

കാറ്റിനു വഴിമാറി വീശാനുമാവും

                         - Noshi Gillani 


നിനക്കറിയാമോ,

കാറ്റിനു വഴി മാറി വീശാനുമാവും.

പുലർച്ചെ കൂടുവിട്ടു പറക്കുന്ന കിളികൾ

തിരിച്ചു വരാനും മറന്നേക്കും.

ചിലപ്പോൾ വസന്തത്തിൽ മരങ്ങൾ 

ചില്ലകളായി പിരിഞ്ഞ്

ശിശിരത്തിനു മുൻപു തന്നെ ഇലപൊഴിക്കും.

എൻ്റെ ജീവിതം പോകുന്ന വഴികൾ പോലെ, കാറ്റത്ത് അങ്ങുമിങ്ങും പാറുന്ന പൊടിപോലെ.

നിൻ്റെ ചുണ്ടത്തെ ചിരി ചോദിക്കുന്നു

അതിലെന്താ ഇത്ര പുതുമ എന്ന്

ഇത്രയും പറഞ്ഞതിൽ പുതുതായുള്ളത് നീയാണ്.

നിനക്കറിയാമോ?

പക്ഷെ അത് നിനക്കെങ്ങനെ അറിയാനാണ് ?

നിൻ്റെ സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും കൂടാരവും കാറ്റത്തെ പൊടി പോലെ പാറിപ്പോകാം.

കാറ്റിനു വഴിമാറി വീശാനുമാവും

3. പുല്ലു ശരിക്കും എന്നെപോലെയാണ് 

വീണ്ടുമൊരു പാക്കിസ്താനി കവിത. കിഷ്വർ നാഹീദിൻ്റെ Ghaas Tum Mujh jaise hai എന്ന ഉർദു കവിതയാണിന്ന്. 

The Grass Is Like Me

Translated by Sascha Aurora Akhtar

You know, the grass is like me

It’s true nature revealed

When trodden under foot

But when drenched

Does it bear witness

To burning disgrace

Or blazing fury?

Yes, the grass is like me

It lifts its head

Only to be continually sheared

Into flat velvet by the frenzied machine

How many ways do you have to flatten a woman?

But the earth

And women continue to rise up

If you ask me, you had the right idea

A footpath was spot on

Those who can’t endure

Are patched down into the scorched earth

Merely straw

A path for the oppressors

Not grass

You know, grass like me!


പുല്ലു ശരിക്കും എന്നെപ്പോലെയാണ്

                     -  കിഷ്വർ നാഹീദ്

പുല്ലും എന്നെപ്പോലെ തന്നെയാണ്,

കാലടിക്കീഴിൽ നിവർന്നു നിന്നാലെ 

അതിനും തൃപ്തിയാവൂ.

പക്ഷെ അതിൻ്റെ നനവ് എന്താണ് കാണിക്കുന്നത്?

ചുട്ടുപൊള്ളിക്കുന്ന അപമാനമോ 

അതോ ജ്വലിക്കുന്ന കോപമോ? 


പുല്ലും എന്നെപ്പോലെ തന്നെയാണ്.

അത് നാമ്പുകൾ നീട്ടി തലയുയർത്തുന്നെന്ന് കാണുന്ന മാത്രയിൽ തോട്ടക്കാരൻ 

പതുപതുത്ത പുൽത്തകിടിക്കായി 

യന്ത്രം കൊണ്ടതിനെ ഉരുട്ടി നിരത്തും.

സ്ത്രീകളെയും അതുപോലെ നിലക്കുനിർത്താനും അടിച്ചമർത്താനും നിങ്ങളെന്തൊക്കെ വഴി നോക്കുന്നു..

മണ്ണിൻ്റെയും പെണ്ണിൻ്റെയും ജീവിച്ചു കാണിക്കാനുള്ള കൊതിയെ കൊല്ലാനാവില്ല.

ഞാൻ പറയുകയാണെങ്കിൽ നടപ്പാതയുണ്ടാക്കാനുള്ള ആശയം നന്നായിരുന്നു. 


തങ്ങളുടെ ധൈര്യം അമ്പേ തോറ്റു പോകുന്നതു താങ്ങാനാവാത്തവരെ അത് മണ്ണോടു ചേർക്കുന്നു.

അങ്ങനെയാണവർ ശക്തർക്കായി വഴിയൊരുക്കുന്നത്.

അവർ പക്ഷെ ഉണക്കപ്പുല്ലുകളാണ്. 

- പുൽക്കൊടികൾ ശരിക്കും എന്നെപ്പോലെയാണ്

Comments

Popular posts from this blog

കന്നഡ കവിതകൾ - Jayant Kaikini

കൊറോണ കവിതകൾ

അസ്സമീസ് കവിത