ഇറാനിയൻ കവിതകൾ

1 Gift -Forough Farrokhzad

 മുപ്പത്തിരണ്ടു വയസിൽ മരണമടഞ്ഞ ഇറാൻ്റെ പ്രതിഭാശാലിയായ എഴുത്തുകാരിയാണ് ഫൊറൂഹ്  ഫറോഹ്സാദ്

Gift

Forough Farrokhzad


കനത്ത രാത്രിയിൽ, ഇരുട്ടിൻ്റെ ആഴങ്ങളിൽ നിന്നാണ് ഞാൻ പറയുന്നത് 

ഞാൻ പറയുന്നത് രാവിൻ്റെ ആഴങ്ങളിൽ നിന്നാണ് 

ചങ്ങാതീ, നീയെൻ്റെ വീട്ടിലേക്ക് വരുന്നെങ്കിൽ 

എനിക്കായൊരു വിളക്കും

ആ ഇടവഴിയിലെ ആനന്ദിക്കുന്ന ആൾക്കൂട്ടത്തെ നോക്കിക്കാണാനായി ഒരു ജനാലയും കൊണ്ടു വരൂ

2.  When winter comes by Azita Ghahreman.


When Winter Comes

Translated by Elhum Shakerifar


When winter comes 

I will look in the mirror and know myself again. 

On fire with ideas, my books were burning.

My daughter came to me in dreams, a deer running,

a deer that had me flee to the mountains.

Well, I can hug those mountains,

see how they nestle in my arms?

 

There was nothing to be afraid of after all.

The scale of these things is just a matter of perspective,

and even when we fall, we rise up again,

the sea looks calmer,

the fluffy white dog is back on its lead.

  

So don't berate me,  

don't blame me,

don't beat me up about it,

don't make me weep blood.  

Count the passing years on your fingers, 

they are galloping by like a wild, dark horse

and the only thing at the end of that path is winter.

 

When winter comes 

we can go in one of two directions,

we can get lost

or we can find ourselves again. 

I shouldn't have been frightened, 

I should have said, why torture yourself?


So that those shadows melt away leaving just me in the mirror again


ശരത്കാലം വരുമ്പോൾ 


ശരത്കാലം വരുമ്പോൾ ഞാൻ 

കണ്ണാടിയിൽ നോക്കും.

അപ്പോൾ ഞാനെന്നെ വീണ്ടും അറിയും.

എൻ്റെ പുസ്തകങ്ങൾ എരിയുകയായിരുന്നു ആശയങ്ങളുടെ അഗ്നിയിൽ.

ഞാനെൻ്റെ മകളെ സ്വപ്നത്തിൽ കണ്ടു -

ഒരു മാൻ ഓടുകയാണ് -

എന്നെ മലകളിലേക്ക് ഓടിച്ച മാൻ.

അതു കൊണ്ടെന്താ..എനിക്കാ മലകളെ പുല്കാം,

അവയെങ്ങനെ എൻ്റെ കൈകൾക്കുള്ളിൽ അണഞ്ഞിരിക്കുന്നെന്ന് കാണുന്നില്ലെ? 


പേടിക്കാനൊന്നുമുണ്ടായിരുന്നില്ല എന്തായാലും .

ഇവയുടെയെല്ലാം വലിപ്പം നമ്മുടെ കാഴ്ചയ്ക്കനുസരിച്ചിരിക്കും.

നമ്മൾ വീണുപോയാൽപ്പോലും 

വീണ്ടും ഉയർന്നെഴുന്നേൽക്കും

കടൽ കുറേക്കൂടി ശാന്തമായി കാണപ്പെടുന്നുണ്ട്.

വെളുത്ത രോമങ്ങൾ നിറഞ്ഞ നായ 

വീണ്ടുമതിൻ്റെ വാറിലായിരിക്കുന്നു .


അതു കൊണ്ട് എന്നെ ശകാരിക്കരുത്,

കുറ്റപ്പെടുത്തരുത്,

അതു പറഞ്ഞ് എന്നെ തല്ലിച്ചതക്കരുത്..

എൻ്റെ കണ്ണീരു ചോരയായ് വീഴ്ത്തരുത്.

കടന്നു പോകുന്ന വർഷങ്ങളെ വിരലിലെണ്ണുക

അവയൊരു കറുത്ത കാട്ടു കുതിരയെപ്പോലെ പാഞ്ഞു പോവുകയാണ്.

ആ വഴിയുടെ അറ്റത്ത് ഒന്നേയുള്ളു - ശരത്കാലം 

ശരത്കാലം വരുമ്പോൾ നമുക്ക് രണ്ടിലൊരു ദിശയിൽ പോകാം.

സ്വയം നഷ്ടപ്പെട്ട് വഴി തെറ്റിപ്പോകാം

അല്ലെങ്കിൽ നമ്മളെ വീണ്ടും കണ്ടെത്താം.

ഞാൻ പേടിക്കേണ്ട കാര്യമുണ്ടായിരുന്നില്ല;

എന്തിന് സ്വയം പീഡിപ്പിക്കുന്നു? എന്നെനിക്ക് ചോദിക്കാമായിരുന്നു. 


അതു വഴി നിഴലുകൾ മാഞ്ഞു പേയേനെ

വീണ്ടും കണ്ണാടിയിൽ ഞാൻ മാത്രമായേനെ

3. വസന്തത്തിലെ പുതുമഴ 

ഫാർസിയിലെഴുതിയ ഒരു ഇറാനിയൻ കവിതയാണിന്നു മൊഴി മാറ്റിയിരിക്കുന്നത്. അസിത ഗാഹ്റെമാൻ എഴുതിയ ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ വായിക്കാം. 

The First Rains of Spring

It is better to bustle away,

to be busy with some work or other

and keep love at bay.

For when it takes hold

we find significance everywhere we look,

the pelican's point of view seems persuasive,

we long to learn the language of lizards,

even an ant's dizzying ascent looks meaningful.

And what have we gained from it?

Only the last winds of autumn,

the first rains of spring


വസന്തത്തിലെ പുതുമഴ

           അസിത ഗാഹ്റെമാൻ 


തിരക്കുപിടിച്ചു നടക്കുന്നതാണു നല്ലത്

എന്തെങ്കിലുമൊക്കെ ഏർപ്പാടുകളായി സമയം കഴിക്കുക, പ്രണയത്തെ അകറ്റി നിർത്തുക

കാരണം അതിൽ പെട്ടുപോയാൽ നോക്കുന്നിടത്തും കാണുന്നിടത്തുമെല്ലാം പ്രത്യേകത തോന്നും. 

പെലിക്കൻ്റെ നോട്ടം വളരെ ആകർഷകമായി തോന്നും,

ഗൗളികളുടെ ഭാഷയറിയാൻ കൊതിക്കും,

തലതിരിയുംമട്ടിലുള്ള ഉറുമ്പുകളുടെ വരിചേർന്ന പോക്കിനുപോലും പുതിയൊരർത്ഥം തോന്നും.

അതിൽ നിന്നൊക്കെ നമുക്കെന്താണ് നേട്ടമുള്ളത്?

ശരത്കാലത്തിനൊടുവിലെ കാറ്റ്,

പിന്നെ വസന്തത്തിലെ പുതുമഴ..

Comments

Popular posts from this blog

കന്നഡ കവിതകൾ - Jayant Kaikini

കൊറോണ കവിതകൾ

അസ്സമീസ് കവിത