ഹിന്ദി കവിതകൾ
1 ഉറുമ്പുകൾ - ഗഗൻ ഗിൽ
എൻ്റെ ഹിന്ദി പ്രയോഗം eflu കാലത്ത് ഒരുപാടബദ്ധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.ഇന്നൊരു ഹിന്ദി കവിതയാണ്. ഗഗൻ ഗിൽ എഴുതിയ 'ഉറുമ്പുകൾ'. എനിക്കിത് ഹിന്ദിയിൽത്തന്നെ വായിക്കാൻ പറ്റി എന്നതിൽ ഏറെ സന്തോഷം.
ഒരു വറ്റു കളഞ്ഞാൽ പത്തു പട്ടിണി എന്ന് പറഞ്ഞു കേൾക്കാറുണ്ട്. ഹിന്ദിയിലും അങ്ങനെയൊരു വിശ്വാസമുണ്ടെന്ന് തോന്നുന്നു.
Ants
Translated by Lucy Rosenstein
The ants had lost their way home.
They walked, making lines between our sleep and our bodies.
Their invisible flour stays scattered in their memory, scattered
by some other place and time. They kept going from one end
of the earth to the other in search of it. They sank their teeth
in every living and dead thing. The sorrows of the earth grew
so light with their journeying that directions began to spin in
confusion. The poles began to change places. But nobody
knew the ants' sorrow.
Long ago, perhaps they were women
ഉറുമ്പുകൾ
-ഗഗൻ ഗിൽ
**********
ഉറുമ്പുകൾ വീട്ടിലേക്കുള്ള വഴി മറന്നു പോയിരുന്നു
നമ്മുടെ ഉറക്കത്തിനും ദേഹത്തിനുമിടയിൽ വരകൾ വീഴ്ത്തിക്കൊണ്ട് അവർ നടന്നു. അവരുടെ ഓർമ്മയിൽ, മറ്റേതോ ദേശ കാലങ്ങൾ ചിതറിയിട്ട ധാന്യത്തരികൾ അദൃശ്യമായി ചിതറിക്കിടന്നു. ആ തരികൾ തിരഞ്ഞു കൊണ്ടവർ നടന്നു, ഭൂമിയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്. ചത്തതും ജീവനുള്ളതുമായ എല്ലാറ്റിലും അവർ പല്ലുകളാഴ്ത്തി. അവരുടെ ഈ യാത്ര കൊണ്ട് ഭൂമിയുടെ ദു:ഖഭാരം കുറഞ്ഞു കുറഞ്ഞ് ദിശകൾ പോലും മാറി മറിഞ്ഞു. ധ്രുവങ്ങൾ സ്വന്തം സ്ഥാനത്തു നിന്ന് മാറാൻ തുടങ്ങി. ഉറുമ്പുകളുടെ ദു:ഖം പക്ഷെ ആരും അറിയുന്നുണ്ടായിരുന്നില്ല.
വളരെപ്പണ്ട്, ഒരു പക്ഷെ അവർ സ്ത്രീകളായിരുന്നിരിക്കണം.
2. Kavitaon wala nadi
ജാർഖണ്ഡിലെ പ്രമുഖ ആദിവാസി കവിയും സാംസ്കാരിക പ്രവർത്തകയുമായ Vandana Tete യുടെ 'Kavitaon wala nadi'. Kanjoga എന്ന സമാഹാരത്തിലെ ഈ കവിത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് സുന്ദർ മനോജ് ഹെംബ
The River of Poetry (Kavitaon Wala Nadi)
Even now sometimes
My heart wants
To dive and sink
Into the river of poetry;
To get down
Through the slope of hills
Into the field of Jatangi;
Wearing a yellow frock
And hiding myself,
I would ask my dada
To find me.
Borrowing colours from the ripe blackberry,
The clouds travel to the mountains
To make friendship –
I’d love to see them hugging each other.
But what can I do
To fulfill my wish?
The river of poetry
Is drying rapidly.
The hills of song
Are desolate,
The fields of Jatangi
Are dug for Hindalco mines;
The ponds are dried,
The clouds are avoiding the hills,
And the passing winds of the jungles
Have forgotten their soft humming.
They are only whispering,
They are telling us something;
Fear sinks into
The depth of my heart
And my desire to sink
Into the river of poetry
Groans under the barrels of guns
And the military boots heard night and day.
(Konjoga, 15. Translated from the Hindi by Sunder Manoj Hembrom)
കവിതകളുടെ നദി
-Vandana Tete
----------------------------------
ഇപ്പോൾപ്പോലും ഇടയ്ക്കൊക്കെ എൻ്റെ ഹൃദയം കൊതിക്കാറുണ്ട്,
കവിതകളുടെ നദിയിൽ മുങ്ങി നീന്താൻ.
മലഞ്ചെരിവുകളിലൂടെ ഇറങ്ങി ജതംഗിയുടെ
താഴ് വാരങ്ങളിൽ
മഞ്ഞ ഉടുപ്പിട്ട് ഒളിച്ചിരിക്കാൻ,
എന്നിട്ട് ദാദയോട് എന്നെ കണ്ടു പിടിക്കാൻ പറയണം.
ബെറിപ്പഴങ്ങളിൽ നിന്ന് നിറം കൊണ്ട മേഘങ്ങൾ മലകളുമായി കൂട്ടുകൂടാൻ പോവുകയാണ്.
അവർ തമ്മിൽത്തമ്മിൽ പുണരുന്നത് എനിക്കു കാണണം.
പക്ഷെ ആ മോഹം സാധിക്കാൻ എന്തു ചെയ്യാനാവുമെനിക്ക്?
കവിതകളുടെ നദി വറ്റിവരളുകയാണ് അതിവേഗം
പാടുന്ന മലകൾ ഇന്നു വിജനമാണ്.
ഹിൻഡാൽകോ ഖനികൾക്കായി
ജതംഗി താഴ് വാരമാകെ കുഴിച്ചുമറിച്ചിരിക്കുന്നു.
കുളങ്ങളെല്ലാം വറ്റിവരണ്ടു
മേഘങ്ങളും മലകളെ വിട്ടകലുന്നു
കാട്ടിലെ കാറ്റു പോലും പാട്ടു മൂളാൻ മറന്നിരിക്കുന്നു.
അവരിപ്പോൾ മന്ത്രിക്കുന്നേയുള്ളു
നമ്മോടെന്തോ അടക്കം പറയുകയാണവർ
എൻ്റെ ഉള്ളിൽ പേടി ആഴ്ന്നിറങ്ങുന്നു
കവിതകളുടെ നദിയിൽ ആണ്ടു കിടക്കാനുള്ള മോഹം തോക്കിൻകുഴലുകൾക്കും രാവും പകലും കേൾക്കുന്ന പട്ടാള ബൂട്ടുകൾക്കും കീഴെ ഞെരുങ്ങിയമരുന്നു.
3. ശുഭം ശ്രീയുടെ "ത്രിബേദി ജി കാ ദൈനിക് ജീവൻ"
THE DAILY LIFE OF TRIVEDI JI
Got up
Brushed his teeth
Went for a run in his rubber slippers
Daughter spoke a little English
Felt pride
Had breakfast
Drove his car
Came to university
Took a lecture on Tulsidas
Gave students some tips on good morals
Got distracted by a bra-strap
Wrote a column on the decline of Indian culture
The students came
Got them to massage his shoulders
They'd got tea
(He had only a two-thousand note)
Came home
Had his lunch
Napped
Saw his serial
When his wife slept, opened Facebook
Liked the photos of fifty-three girls
On twenty-three, he commented
“You are incomparably beautiful”
Thirteen, he inboxed
“I am thinking of you”
Three replied
“Thank you Sir,
You are like a father to me
Hope I always have your blessings”
© Translation: 2020, Akhil Katyal
First published on Poetry International, 2020
ത്രിവേദിജിയുടെ ദിനചര്യ
------ ശുഭം ശ്രീ
എഴുന്നേറ്റു
പല്ലു തേച്ചു
വള്ളിച്ചെരിപ്പിട്ട് ഓടാൻ പോയി
മോളിത്തിരി ഇംഗ്ലീഷിൽ സംസാരിച്ചു
അഭിമാനം തോന്നി.
പ്രാതൽ കഴിച്ചു
കാറോടിച്ച് യൂണിവേഴ്സിറ്റിയിലെത്തി
തുളസീദാസിനെക്കുറിച്ച് ക്ലാസെടുത്തു
കുട്ടികളെ കുറച്ച് സദാചാരം പഠിപ്പിച്ചു.
ഒരു കുട്ടിയുടെ ബ്രായുടെ വള്ളി കണ്ട് ശ്രദ്ധ തെറ്റി
ഭാരതീയ സംസ്കാരത്തിൻ്റെ അപചയത്തെക്കുറിച്ച് ഒരു കോളം എഴുതി.
കുട്ടികൾ വന്നു.
അവരെക്കൊണ്ട് തോൾ തടവിച്ചു.
അവർ ചായ കൊണ്ടുകൊടുത്തു.
(ചില്ലറയില്ലായിരുന്നു രണ്ടായിരത്തിൻ്റെ നോട്ടല്ലാതെ).
വീട്ടിലെത്തി
ഊണു കഴിച്ചു , ഉറങ്ങി.
സീരിയൽ കണ്ടു.
ഭാര്യ ഉറങ്ങിയപ്പോൾ ഫേസ്ബുക്ക് തുറന്നു
അൻപത്തിമൂന്ന് പെൺകുട്ടികളുടെ ഫോട്ടോകളിൽ ലൈക് ചെയ്തു.
ഇരുപത്തിമൂന്നുപേരുടേതിൽ
നീ അപൂർവ സുന്ദരിയാണെന്ന് കമൻ്റിട്ടു.
പതിമൂന്നു പേർക്ക് ഇൻബോക്സിൽ മെസേജയച്ചു - 'നിന്നെക്കുറിച്ച് ആലോചിക്കുന്നു' എന്ന്
മൂന്നു പേർ മറുപടിയയച്ചു:
'നന്ദി സർ, അങ്ങ് എനിക്ക് അച്ഛനെപ്പോലെയാണ്, എപ്പോഴും അനുഗ്രഹമുണ്ടാവണം'
4. സർവേശ്വർ ദയാൽ സക്സേനയുടെ ഒരു ഹിന്ദി കവിതയാണിന്ന് പങ്കുവെക്കുന്നത്.
രാഷ്ട്രമെന്നാൽ ഒരു തുണ്ടു കടലാസിൽ വരച്ച ഭൂപടമല്ല
- സർവ്വേശ്വർ ദയാൽ സക്സേന
സ്വന്തം വീട്ടിലെ ഒരു മുറിയിൽ തീപിടിച്ചാൽ നിങ്ങൾ അടുത്ത മുറിയിൽ പോയി കിടന്നുറങ്ങുമോ ?
വീട്ടിലെ ഒരു മുറിയിൽ ശവങ്ങൾ കിടന്നു ജീർണിക്കുന്നെങ്കിൽ അടുത്ത മുറിയിൽ പോയിരുന്നു പ്രാർത്ഥിക്കാൻ നിങ്ങൾക്കാവുമോ ?
ഉവ്വെന്നാണ് ഉത്തരമെങ്കിൽ എനിക്ക് നിങ്ങളോടൊന്നും പറയാനില്ല.
ഒരറ്റം ദ്രവിച്ച് അറ്റുപോയാലും ബാക്കി ഭാഗം അങ്ങനെത്തന്നെ നിൽക്കാൻ രാഷ്ട്രമെന്നത് ഒരു തുണ്ടുകടലാസിൽ വരച്ച ഭൂപടമല്ല .
നദികളും മലകളും നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം ഭംഗമില്ലാതെ നിലകൊള്ളാൻ.
നിങ്ങളിങ്ങനെ വിശ്വസിക്കുന്നില്ലെങ്കിൽ എനിക്ക് നിങ്ങളോടൊത്തു കഴിയണമെന്നില്ല.
ഈ ലോകത്ത് മനുഷ്യ ജീവനേക്കാൾ വലുതായൊന്നുമില്ല,
ദൈവമോ ജ്ഞാനമോ തെരഞ്ഞെടുപ്പോ ഒന്നും തന്നെ.
തുണ്ടുകടലാസിൽ എഴുതിയതെന്തും കീറി മണ്ണിൻ്റെ ആഴങ്ങളിൽ കുഴിച്ചുമൂടാം.
ശവശരീരങ്ങളാൽ താങ്ങിനിർത്തപ്പെടുന്ന ന്യായപീഠം അന്ധമാണ്.
തോക്കിൻകുഴലിലൂടെ ഒഴുകുന്ന അധികാരം കൊലപാതകികൾ തമ്മിലുള്ള കച്ചവടമാണ്.
നിങ്ങളിതു വിശ്വസിക്കുന്നില്ലെങ്കിൽ ഒരു നിമിഷത്തേക്കു പോലും എനിക്കു നിങ്ങളെ സഹിക്കേണ്ടതില്ല.
ഓർമയിരിക്കട്ടെ.
ഒരു കുഞ്ഞിൻ്റെ കൊലപാതകം,
ഒരു സ്ത്രീയുടെ മരണം,
വെടിയുണ്ടകൾ തുളച്ചു കയറിയ, ചോരയിറ്റു വീഴുന്ന മുറിവുകൾ നിറഞ്ഞ ഒരുവൻ്റെ ശരീരം.
ഇതെല്ലാം ഒരു ഭരണകൂടത്തിൻ്റെ മാത്രമല്ല ഒരു രാഷ്ട്രത്തിൻ്റെ തന്നെ പരാജയമാണ്.
ആ ചോര മണ്ണിനെ കുതിർത്തു കൊണ്ട് ഒഴുകുകയല്ല ,
ആകാശത്തു പാറുന്ന കൊടികളിൽ കറുത്ത പാടുവീഴ്ത്താനായി ഉയരുകയാണ് ചെയ്യുന്നത്.
പട്ടാള ബൂട്ടുകളുടെ പാടു വീണ മണ്ണ്, ശവങ്ങൾ വീഴുന്ന മണ്ണ് ,
ആ മണ്ണ് അഗ്നിയായി നിങ്ങളുടെ സിരകളിലൂടെ ഒഴുകുന്നില്ലെങ്കിൽ ,
നിങ്ങളൊരു തരിശുനിലമായി മാറിത്തീർന്നിരിക്കുന്നുവെന്ന് മനസിലാകുക.
എങ്കിൽ ഇവിടെ ശ്വാസമെടുക്കാൻ പോലുമുള്ള അവകാശം നിങ്ങൾക്കില്ല.
ഈ ഭൂമി നിങ്ങളെപ്പോലുള്ളവർക്കല്ല
അവസാനമായൊരു വാക്ക് കൃത്യമായി പറയാം.
ഒരിക്കലുമൊരു കൊലപാതകിക്ക് മാപ്പു നൽകരുത് .
അയാൾ നിങ്ങളുടെ സുഹൃത്തോ മതത്തിൻ്റെ രക്ഷാധികാരിയോ ജനാധിപത്യത്തിൻ്റെ
പേരു കേട്ട കാവൽക്കാരനോ ആരുമാവട്ടെ.
Comments
Post a Comment